മലപ്പുറം: നദീതീര സംരക്ഷ പദ്ധതികളുടെ ഭാഗമായി റിവ൪ മാനേജ്മെൻറ് ഫണ്ടിൽ നിന്ന് ജില്ലയ്ക്ക് 3.87 കോടി അനുവദിച്ചതായി റവന്യൂ മന്ത്രി അടൂ൪ പ്രകാശ് അറിയിച്ചു.
കാലവ൪ഷത്തെ തുട൪ന്നുണ്ടാവുന്ന സ്ഥിതിഗതികൾ നേരിടുന്നതിനുള്ള അടിയന്തര നടപടികളുടെ ഭാഗമായും നദീതീര സംരക്ഷണത്തിനുള്ള ദീ൪ഘകാല പദ്ധതി നടപ്പാക്കുന്നതിൻെറയും ഭാഗമായാണ് തുക അനുവദിച്ചത്.
നദികളുടെ അരികുകൾ ഭിത്തി കെട്ടി സംരക്ഷിച്ച് കൈയേറ്റം തടയാനും നിലവിലുള്ള ഭിത്തികൾ ബലപ്പെടുത്താനുമാണ് തുക അനുവദിച്ചത്.
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലെ കൃഷിയാവശ്യത്തിന് വെള്ളം ലഭ്യമാക്കുന്നതിനായി ചെക്ക്ഡാമുകൾക്കും നദീതീരങ്ങളിലെ കടവുകളും ജട്ടികളും ബലപ്പെടുത്താനും തുക അനുവദിച്ചിട്ടുണ്ട്.
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിനടുത്ത് ഭാരതപ്പുഴയോട് ചേ൪ന്ന് 65 മീ. നീളത്തിൽ ബലിത൪പ്പണ കടവ് നി൪മിക്കാനും ഭാരതപ്പുഴയുടെ വലതുകര സംരക്ഷണത്തിനുമായി ഒരു കോടി അനുവദിച്ചിട്ടുണ്ട്. ഒതുക്കുങ്ങൽ പഞ്ചായത്തിലെ തേ൪മണ്ണ കടവിൽ കടലുണ്ടി പുഴയുടെ ഇടത് കര സംരക്ഷണത്തിന് 52.80 ലക്ഷം അനുവദിച്ചു.
പുഴക്കാട്ടിരി പഞ്ചായത്തിൽ തോട്ടതൊടികടവിൽ ചെറുപുഴയിലും പാണ്ടിക്കാട് പഞ്ചായത്തിൽ വളരാട്, കൂട്ടിലങ്ങൽപ്പടിയിൽ കടലുണ്ടി പുഴയിലും തടയണ നി൪മിക്കുന്നതിന് യഥാക്രമം 30 ലക്ഷവും 65 ലക്ഷവും വീതം അനുവദിച്ചു.
വഴിക്കടവ് മണിമൂളിയിൽ കാരക്കോടൻപുഴ (27 ലക്ഷം) എടക്കര പഞ്ചായത്തിൽ ശങ്കരൻകുളത്ത് കലക്കൻപുഴ (26 ലക്ഷം) പോത്തുകല്ല് പഞ്ചായത്തിൽ പൊട്ടൻചീനികടവിൽ നീ൪പുഴ (26 ലക്ഷം) എന്നിവിടങ്ങളിൽ ചിറ നി൪മിച്ച് വെള്ളം കെട്ടിനി൪ത്തുന്നതിനാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.