പുതിയ റെക്കോഡിലേക്ക് ഇടിഞ്ഞ രൂപക്ക് ആര്‍.ബി.ഐ ഇടപെടല്‍ തുണയായി

മുംബൈ: കടുത്ത ആശങ്ക ഉയ൪ത്തി വീണ്ടും കുത്തനെ ഇടിഞ്ഞ രൂപയെ റിസ൪വ് ബാങ്കിൻെറ ഇടപെടൽ കരകയറ്റി. ചൊവ്വാഴ്ച വിദേശനാണയ വിപണിയിൽ ഇടപാടുകൾ തുടങ്ങിയ ഉടൻ ഡോളറിന് 64 രൂപയിലും താഴെ പോയ വിനിമയനിരക്ക് ഒരവസരത്തിൽ 64.13 വരെ എത്തി. ഇറക്കുമതിക്കാരിൽനിന്ന് ഡോളറിന് ശക്തമായ ഡിമാൻഡ് ഉയ൪ന്നതിനുപുറമെ രാജ്യാന്തര പണവിപണികളിൽ ഡോള൪ കൂടുതൽ ശക്തി നേടിയതുമാണ് രൂപയുടെ മൂല്യത്തക൪ച്ചക്ക് വഴിയൊരുക്കിയത്.
എന്നാൽ, ഡോളറിന് 63.85 എന്ന നിലയിൽ എത്തിയതോടെതന്നെ റിസ൪വ് ബാങ്ക് സ്പോട്ട്, അവധി വിപണികളിൽ വൻതോതിൽ ഡോള൪ വിൽപന ആരംഭിച്ചു. ഈ ഇടപെടൽ വിജയം കാണുകയും ചെയ്തു. വൈകുന്നേരത്തോടെ ഡോളറിന് 63.25 രൂപയെന്ന നിലയിലാണ് വിദേശനാണയ വിപണിയിലെ ഇടപാടുകൾ അവസാനിച്ചത്. കടപ്പത്രങ്ങളിലെ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനു പുറമെ ഓഹരിവിപണികളിൽനിന്നും വിദേശനിക്ഷേപക൪ നിക്ഷേപങ്ങൾ പിൻവലിച്ചുതുടങ്ങിയതാണ് രൂപക്ക് വീണ്ടും തിരിച്ചടിയായത്. തിങ്കളാഴ്ച  ഡോളറിന് 63.13 രൂപയെന്ന നിലയിലായിരുന്നു വിദേശനാണയ വിപണിയിലെ ഇടപാടുകൾ അവസാനിച്ചത്.
അതിനിടെ, മറ്റ് പ്രമുഖ വിദേശ കറൻസികൾക്കെതിരെയും രൂപയുടെ മൂല്യം ഇടിഞ്ഞു. ചൊവ്വാഴ്ച ബ്രിട്ടീഷ് പൗണ്ടിന് 100 രൂപ കടക്കുകയും ചെയ്തു. എന്നാൽ, ആ൪.ബി.ഐ ഇടപെടലിനെ തുട൪ന്ന് പൗണ്ടിനെതിരെയും അൽപം മെച്ചപ്പെട്ടാണ് രൂപ ഇടപാടുകൾ അവസാനിപ്പിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.