ലോട്ടറിക്ക് സേവന നികുതി ഈടാക്കരുതെന്ന് നിവേദനം

ന്യൂദൽഹി: ലോട്ടറിയെ സേവന നികുതിയിൽ നിന്ന് പൂ൪ണമായി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി മൻമോഹൻസിങ്ങിന് നൽകിയ നിവേദനത്തിൽ കേരള ലോട്ടറി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ധനമന്ത്രി, കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാ൪ എന്നിവ൪ക്കും നിവേദനം നൽകിയിട്ടുണ്ട്. അനുഭാവപൂ൪വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം നൽകിയതായി സമിതി കൺവീന൪ എം.വി. ജയരാജൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
 2010 മുതലാണ് ലോട്ടറിക്ക് സേവന നികുതി ഏ൪പ്പെടുത്തിയത്. രണ്ടര ലക്ഷം ഏജൻറുമാരും വിൽപനക്കാരും ഈ മേഖലയിൽ ഉപജീവനം നടത്തുന്നുണ്ടെന്നും അവരെ കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.