തിരുവനന്തപുരം: സോളാ൪ തട്ടിപ്പുമായി ബന്ധപ്പെട്ട് സ൪ക്കാ൪ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തിൻെറ പേരിലുള്ള വിവാദം കെട്ടടങ്ങുന്നില്ല. തൻെറ രാജി ആവശ്യം ഉപേക്ഷിക്കുകയും വഴിതടയുന്നതിൽ നിന്ന് പിന്തിരിയുകയും ചെയ്താൽ തൻെറ ഓഫിസിനെക്കൂടി ഉൾപ്പെടുത്തിയുള്ള ജുഡീഷ്യൽ അന്വേഷണത്തിന് തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞതായി ഒരു ഇംഗ്ളീഷ് പത്രം റിപ്പോ൪ട്ട് ചെയ്തതാണ് പുതിയ വിവാദം. എന്നാൽ റിപ്പോ൪ട്ട് മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ട്.
ജുഡീഷ്യൽ അന്വേഷണത്തിൻെറ വിഷയനി൪ണയം സംബന്ധിച്ച് ഇടതു മുന്നണിയുടെ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ എൽ.ഡി.എഫ് കൺവീന൪ വൈക്കം വിശ്വന് കത്ത് നൽകിയതിന് പിന്നാലെയാണ് ഇംഗ്ളീഷ് പത്രത്തിലെ റിപ്പോ൪ട്ട്. വിഷയനി൪ണയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെയും ഉൾപ്പെടുത്തണമെന്നാണ് ഇടത് മുന്നണിയുടെ ആവശ്യം. എന്നാൽ ദൽഹിയിലുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇക്കാര്യം നിഷേധിച്ചു. താൻ പറഞ്ഞത് തെറ്റായി പത്രം റിപ്പോ൪ട്ട് ചെയ്യുകയായിരുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ജുഡീഷ്യൽ അന്വേഷണപരിധിയിൽ തൻെറ ഓഫിസിനെക്കൂടി ഉൾപ്പെടുത്തിയാലും താൻ രാജിവെക്കില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നായിരുന്നു പത്രവാ൪ത്ത.ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിമാ൪ക്കെതിരെ നടന്ന ജുഡീഷ്യൽ അന്വേഷണമാണ് ഇതിന് പിൻബലമായി ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടുന്നത്. ആന്ധ്രാ അരി ഇടപാടിൽ അന്ന് ഭക്ഷ്യമന്ത്രിയായിരുന്ന കെ.സി. ജോ൪ജിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടും അദ്ദേഹം രാജിവെച്ചില്ല. ഹൈ കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് പി.ടി. രാമൻനായരായിരുന്നു കമീഷൻ. ഇടപാടിൽ സ൪ക്കാറിന് 16.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോ൪ട്ട് സമ൪പ്പിക്കുകയും ചെയ്തു. എന്നാൽ റിപ്പോ൪ട്ടിൽ മന്ത്രിക്കെതിരെ ഒരു പരാമ൪ശവുമുണ്ടായിരുന്നില്ല. അതുകാണ്ടുതന്നെ അദ്ദേഹം രാജിവെച്ചില്ളെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാണിക്കുന്നു.തൻെറ ഓഫിസിനെയും തന്നെയും അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുന്നതിൽ വിരോധമില്ളെന്നാണ് ഉമ്മൻ ചാണ്ടി സൂചിപ്പിക്കുന്നതെന്നാണ് പത്രം വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.