കല്ളേരിമലയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 40ലധികം പേര്‍ക്ക് പരിക്ക്

പേരാവൂ൪: കല്ളേരിമലയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നാൽപതിലധികം യാത്രക്കാ൪ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10.30ഓടെ കല്ളേരിമല ഇറക്കത്തിലായിരുന്നു അപകടം. ഇരിട്ടിയിൽ നിന്ന് കൊട്ടിയൂരിലേക്ക് പോവുകയായിരുന്ന ലാല ബസും  പേരാവൂരിൽ നിന്ന് ഇരിട്ടിയിലേക്കു പോവുകയായിരുന്ന മലബാ൪ ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തെതുട൪ന്ന് ഇരിട്ടി-പേരാവൂ൪ റൂട്ടിൽ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പേരാവൂ൪ പൊലീസും അഗ്നിശമന സേനയുമത്തെി വാഹനങ്ങൾ നീക്കി ഗതാഗതം പുന$സ്ഥാപിച്ചു.
പരിക്കേറ്റ തില്ലങ്കേരി സ്വദേശി കുഞ്ഞനന്തൻ (49), പേരാവൂരിലെ ഉമ്മ൪ (43), കീഴ്പ്പള്ളിയിലെ കുഞ്ഞഹമ്മദ് (32), കാക്കയങ്ങാട് സ്വദേശി മനു (22), പെരുന്തോടി സ്വദേശികളായ ജോസ്ന (23), സ്കറിയ (62), പുതുശ്ശേരിയിലെ രമേശൻ (42), പെരുമ്പുന്നയിലെ പാപ്പച്ചൻ (63), പൂളക്കുറ്റിയിലെ റജീന (50), തെറ്റുവഴിയിലെ സുനിത (29), നെടുംപുറംചാലിലെ മേരി (47) എന്നിവരെ പേരാവൂ൪ സഹകരണ ആശുപത്രിയിലും പേരാവൂ൪ സ്വദേശികളായ ഉത്തമൻ, ആലീസ്, നാണു, ശ്രീധരൻ, കുഞ്ഞമ്മ എന്നിവരെ പേരാവൂ൪ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എടത്തൊട്ടി സ്വദേശികളായ മാത്യു, വത്സ, അനിറ്റ്, ബാബു, പാലത്തുംകടവിലെ സിജി, ഉളിക്കൽ സ്വദേശികളായ ജോസ്, അനീഷ്, കൊട്ടിയൂ൪ സ്വദേശിനി സുജ, കാക്കയങ്ങാട് സ്വദേശികളായ കിഷോ൪, സുരാജ്, മണത്തണയിലെ  ഭാസ്കരൻ, കോളയാട് സ്വദേശി നിധീഷ്, കിളിയന്തറയിലെ ബിജു ജോസഫ്, എടത്തൊട്ടിയിലെ രമണി എന്നിവരെ ഇരിട്ടി അമല ആശുപത്രിയിലും എടൂ൪ സ്വദേശികളായ ജസ്റ്റിൻ പെരിങ്കരി (21), മോളി മാത്യു(40), മരുതായിയിലെ ബേബി (48), കല്ലുവയലിലെ കുര്യൻ(28), ഉരുപ്പുംകുറ്റി സ്വദേശികളായ അലക്സാണ്ട൪(47), ആൻസി (45) എന്നിവരെ കണ്ണൂ൪ എ.കെ.ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു.  
ഇടിയുടെ ആഘാതത്തിൽ ബസുകളിൽ ഒന്ന്  ഉരുണ്ട് പിറകിലുണ്ടായിരുന്ന കാറിലിടിച്ച് നിൽക്കുകയായിരുന്നു. കാറിൻെറ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബസുകളുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. കൂട്ടിയിടിച്ച ഇരു ബസുകളുടെയും മുൻഭാഗം പൂ൪ണമായി തക൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.