സ്വാതന്ത്ര്യദിന പരേഡിന് ഒരുക്കങ്ങളായി

തിരുവനന്തപുരം: ആശങ്കകൾക്കൊടുവിൽ  സ്വാതന്ത്ര്യദിന പരേഡ് നടത്തുന്നതിന് ഒരുക്കങ്ങൾ പൂ൪ത്തിയായി.  സെക്രട്ടേറിയറ്റ് ഉപരോധം മൂലം റിഹേഴ്സൽ ഉൾപ്പെടെ അനിശ്ചിതാവസ്ഥയിലായിരുന്നു. 
സ്വാതന്ത്ര്യദിന പരേഡ് ഒരുക്കങ്ങളുടെ പേരിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ,  ചൊവ്വാഴ്ച ഈ അവസ്ഥക്ക് കാര്യമായ മാറ്റമുണ്ടായി. സ്വാതന്ത്ര്യദിനാഘോഷത്തിന് തങ്ങൾ  യാതൊരു തടസ്സവും സൃഷ്ടിക്കില്ലെന്ന വാദവുമായി പ്രതിപക്ഷനേതാക്കൾ തന്നെ രംഗത്തെത്തി. അതിൻെറ അടിസ്ഥാനത്തിൽ രാവിലെ മുതൽ  സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.സി.സി കേഡറ്റുകൾ, സ്കൗട്ട് ആൻറ് ഗൈഡ്സ് വിഭാഗങ്ങൾ, ഗായകസംഘം, അശ്വാരൂഢസേന, ഫയ൪ഫോഴ്സ്, ജയിൽ, പൊലീസ് സേനാംഗങ്ങൾ എന്നിവ൪ക്കുള്ള പരേഡ് റിഹേഴ്സലുകൾ  നടന്നു. ബുധനാഴ്ച അവസാനവട്ട പരിശീലനം നടക്കും. സ്വാതന്ത്ര്യദിന പരേഡ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ അതിനുള്ള എല്ലാ ക്രമീകരണങ്ങളും ഏ൪പ്പെടുത്തിക്കഴിഞ്ഞു. സോളാ൪ വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ ക൪ശനപരിശോധനക്ക് ശേഷമേ പരേഡ് വീക്ഷിക്കാനെത്തുന്നവരെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കടത്തിവിടൂ. 
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകൾ, റെയിൽവേസ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ പരിശോധനകൾ ശക്തമാക്കി. വാഹനപരിശോധനയും ശക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.