കൊട്ടിയം: ജനകീയപൊലീസ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ കോളനി നിവാസികൾക്ക് വേറിട്ട അനുഭവമായി.
പൊലീസും പൊതുജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തിക്കൊണ്ട് സമൂഹത്തിൽ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണനല്ലൂ൪ ചേരീക്കോണം കോളനിയിൽ ജനമൈത്രി പൊലീസ് സംഘടിപ്പിച്ച ജനകീയകൂട്ടായ്മ കോളനിവാസികൾക്ക് ഏറെ പ്രയോജനപ്രദമായി. കോളനി കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധപ്രവ൪ത്തനങ്ങൾ നടക്കാതിരിക്കുന്നതിനും കോളനിയിലെ മദ്യപാനവും മറ്റും തടയുന്നതിനും പത്തുപേ൪ അടങ്ങുന്ന ജാഗ്രതാസമിതിക്ക് കൂട്ടായ്മയിൽ രൂപം നൽകിയിട്ടുണ്ട്. കൂടാതെ കോളനി നിവാസികളായ കുട്ടികൾക്ക് സ്പോ൪ട്സ് കിറ്റുകൾ നൽകാനും തീരുമാനിച്ചു.
എല്ലാദിവസവും പ്രദേശത്ത് പട്രോളിങ്ങും ആഴ്ചയിൽ ഒരു ദിവസം ചാത്തന്നൂ൪ അസി. പൊലീസ് കമീഷണ൪ കോളനിയിലെത്തി വിവരശേഖരണവും പരാതിപരിഹാരവും നടത്താനും ജനകീയകൂട്ടായ്മയിൽ തീരുമാനമായി. ചാത്തന്നൂ൪ എ.സി.പി സുരേഷ്കുമാ൪ ഉദ്ഘാടനംചെയ്തു. വാ൪ഡംഗം സുധാമണി അധ്യക്ഷതവഹിച്ചു.
കൊട്ടിയം സി.ഐ അനിൽകുമാ൪, എസ്.ഐ സജുകുമാ൪, പൊതുപ്രവ൪ത്തകരായ അനീഷ്, സുധീ൪, എസ്.സി- എസ്.ടി മോണിട്ടറിങ് കമ്മിറ്റി അംഗങ്ങളായ മാലതി, ശശിധരൻ എന്നിവ൪ സംസാരിച്ചു. മുൻ ഗ്രാമപഞ്ചായത്തംഗം സുചീന്ദ്രൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫിസ൪ സി. സന്തോഷ്കുമാ൪ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.