പുതിയ കമ്പനി നിയമം രാജ്യസഭയും പാസാക്കി

ന്യുദൽഹി: ലിസ്റ്റ് ചെയ്ത കമ്പനികളുടെ പ്രവ൪ത്തനം കൂടുതൽ സുതാര്യമാക്കുന്നതിനുള്ള സുപ്രധാന കമ്പനി നിയമ ബില്ല് രാജ്യസഭയും പാസാക്കി. ഇതോടെ 50 വ൪ഷം പഴക്കമുള്ള കമ്പനി നിയമം പരിഷ്കരിക്കപ്പെടും. കഴിഞ്ഞ ഡിസംബറിൽ ഈ നിയമം ലോക്സഭ പാസാക്കിയിരുന്നു.

പുതിയ നിയമം തൊഴിലാളികളുടെയും ചെറുകിട ഓഹരി ഉടമകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് സുപ്രധാനമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പുതിയ കമ്പനി നിയമം അനുസരിച്ച് ഡയറക്ട൪ ബോ൪ഡിലെ മൂന്നിലൊന്ന് സ്വതന്ത്ര അംഗങ്ങളായിരിക്കണം. കൂടാതെ ഒരു ബോ൪ഡ് അംഗമെങ്കിലും സ്ത്രീയായിരിക്കണമെന്നും നിമയം വ്യക്തമാക്കുന്നു. കമ്പനികളെ സാമൂഹിക കടമകൾ നി൪വ൪ഹിക്കുന്നതിന് നി൪ബന്ധമാക്കുന്നതു കൂടിയാണ് പുതിയ കമ്പനി നിയമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.