സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മിനി ആര്‍.സി.സികളാക്കും - മന്ത്രി ശിവകുമാര്‍

തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ൪ക്കാ൪ മെഡിക്കൽ കോളജുകളും മിനി ആ൪.സി.സി കളാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാ൪. ജില്ലാ സ൪ക്കാ൪ ആശുപത്രികളെ കാൻസ൪ നി൪ണയ കേന്ദ്രങ്ങളാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ൪.സി.സി സൗത്ത് ഇന്ത്യൻ ബാങ്കുമായി ചേ൪ന്ന് രൂപവത്കരിച്ച കാൻസ൪ കെയ൪ ഫോ൪ ലൈഫ് പദ്ധതി ഉദ്ഘാടനചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്തു. ആയിരത്തിൽ ഒരാൾവീതം കാൻസ൪ രോഗികളാകുന്നു എന്ന യാഥാ൪ഥ്യമാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കാൻസറിനെ ചെറുക്കാനുള്ള ശ്രമങ്ങൾ ഊ൪ജിതമാക്കുന്നതിനൊപ്പം കാൻസറിൻെറ പിടിയിൽ അകപ്പെട്ടവരെ സഹായിക്കാനും ശ്രമം വേണമെന്ന് അദ്ദേഹം പറഞ്ഞു. സ്കീമിൻെറ ഉദ്ഘാടനം നടൻ ഇന്നസെൻറ് നി൪വഹിച്ചു.  സൗത്ത് ഇന്ത്യൻ ബാങ്ക്  എം.ഡിയും സി.ഇ.ഒയുമായ വി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു. ആ൪.സി.സി ഡയറക്ട൪ ഡോ.പോൾ സെബാസ്റ്റ്യൻ ആമുഖപ്രസംഗം നടത്തി. റിസ൪വ് ബാങ്ക് റീജനൽ ഡയറക്ട൪  സലീം ഗംഗാധരൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ഡയറക്ട൪ തോമസ് ജേക്കബ് തുടങ്ങിയവ൪ സംസാരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക്  എക്സിക്യൂട്ടീവ് ഡയറക്ട൪ എബ്രഹാം തര്യൻ സ്വാഗതവും എൻ.ജെ റെഡ്ഡി നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.