ബ്രിട്ടീഷ് രാജ്ഞിക്ക് ‘ആയുധ, യുറേനിയം വ്യാപാരം !’

 ലണ്ടൻ: ലോകത്തിലെ ഏറ്റവും സമ്പന്ന വനിതകളിൽപെടുന്ന  ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് ആയുധ, യുറേനിയം വ്യാപാരമുണ്ടെന്ന് ആരോപണം. ഇവയുടെ വ്യാപരാത്തിലൂടെയാണ്  സമ്പത്താ൪ജിച്ചതെന്ന  ആരോപണവുമായി ബ്രിട്ടീഷ് യുദ്ധവിരുദ്ധ കൂട്ടായ്മയുടെ വീഡിയോയിലാണ്  ആരോപണമുള്ളത്.
യൂട്യൂബ് വഴി പ്രചരിപ്പിക്കുന്ന വീഡിയോ നി൪മിച്ചിരിക്കുന്നത് ബ്രിട്ടീഷ്  രാജവാഴ്ച വിരുദ്ധ പ്രവ൪ത്തകരാണ്. മൈനിങ് കമ്പനിയായ റിയോ ടിൻേറാ സിങ്ക് ബ്രിട്ടീഷ് ആസ്ട്രേലിയൻ കമ്പനിയിലൂടെ മാരകമായ ആയുധങ്ങളും അപകടകാരിയായ യുറേനിയം ഷെല്ലുകളും നി൪മിച്ച് വ്യാപാരം നടത്തുന്നതായും വീഡിയോയിൽ പറയുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന് ഉടമസ്ഥാവകാശമുള്ള  കമ്പനിയാണിത്.
അമേരിക്കൻ  ആണവ വികിരണ വിദഗ്ധനായിരുന്ന ജെയ് എം. ഗൗൾഡ്  ആണവോ൪ജത്തിൻെറ ആപൽക്കരമായ വിനിയോഗത്തെക്കുറിച്ചെഴുതിയ, ‘ദ എനിമി വിതിൻ: ദ ഹൈ കോസ്റ്റ് ഓഫ് ലിവിങ് നിയ൪ ന്യൂക്ളിയ൪ റിയാക്ട൪’ എന്ന പുസ്തകത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തിൻെറ ഈ വ്യാപാരത്തെ കുറച്ച് വിവരിച്ചതും വീഡിയോ എടുത്തുകാട്ടുന്നു. രാജകുടുംബം ഒന്നാകെയും എലിസബത്ത് രാജ്ഞി സ്വന്തം  നിലയിലും റിയോ ടിൻേറാ സിങ്ക് വഴി നടത്തിയ യുറേനിയം വ്യാപാരത്തെക്കുറിച്ചും അതിലൂടെ നേടിയ  കോടികളുടെ സമ്പാദ്യത്തെക്കുറിച്ചും വീഡിയോ വിശദമായി പറയുന്നു.  എല്ലാ മാനുഷികമൂല്യങ്ങളെയും ബലികഴിച്ചുകൊണ്ടാണ്  ബ്രിട്ടീഷ് രാജ്ഞിയും രാജകുടുംബവും  അപകടകാരിയായ യുറേനിയം ലോകം മുഴുവൻ വിൽപന നടത്തുന്നത്. ഇറാഖ് അധിനിവേശത്തിൽ  ആദ്യമായി യുറേനിയം ആയുധങ്ങൾ അമേരിക്കൻ സൈനിക൪ ഉപയോഗിച്ചിരുന്നു. ഏതാണ്ട് 350 ടൺ യുറേനിയം ബോംബുകൾ ഗൾഫ്  യുദ്ധമുഖത്ത് പ്രയോഗിക്കപ്പെട്ടിട്ടുണ്ടെന്നാണ് വീഡിയോ വെളിപ്പെടുത്തുന്നത്.
 1991ലെ ഇറാഖ് യുദ്ധത്തിൽ  ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചിരുന്നതായി അമേരിക്ക സമ്മതിച്ചതാണ്.  ഇറാഖിലെ കുട്ടികൾക്കിടയിൽ പട൪ന്നുപിടിച്ച ലുക്കീമിയ രോഗവും ജനിതക വൈകല്യങ്ങളും ഇവ  സൃഷ്ടിച്ച വികിരണങ്ങളുടെ പരിണതഫലമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.     ആയുധവ്യാപാരവും യുദ്ധവും തമ്മിലുള്ള ബന്ധത്തിൻെറ പിന്നാമ്പുറങ്ങളിലേക്കും  യുദ്ധമേഖലയിലുള്ള  ബ്രിട്ടീഷ് അമേരിക്കൻ വ്യാപാര താൽപര്യങ്ങളിലേക്കും വിരൽചൂണ്ടുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.