സരിതയെ കാണാന്‍ ഒപ്പമുണ്ടായിരുന്നത് ബന്ധുവല്ളെന്ന് മാതാവ്

തിരുവനന്തപുരം: സോളാ൪തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായരെ കാണാൻ ജയിലിൽ തൻെറ കൂടെ വന്നത്  സരിതയുടെ സഹോദരനല്ളെന്ന്  മാതാവ് ഇന്ദിര.  മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അവ൪ ഇത് വ്യക്തമാക്കിയത്. സരിതയെ കാണാൻ തൻെറ ഒപ്പം വന്നത് തൻെറ അടുത്ത കൂട്ടുകാരിയുടെ മകനാണ്. ഫെനി ബാലകൃഷ്ണനാണ് ടീം സോളാറിൻെറ അഭിഭാഷകനെന്നും വ൪ഷങ്ങളായി തനിക്കയാളെ അറിയാമെന്നും  അവ൪ പറഞ്ഞു. അതിനാൽ അഭിഭാഷകനെ പൂ൪ണ വിശ്വാസമുണ്ട്. സരിതയുടെ അഭിഭാഷകനായി ഫെനി തന്നെ തുടരും. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സരിത അനുഭവിക്കുമെന്നും  ഇന്ദിര പറഞ്ഞു. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ളെന്നും അവ൪ കൂട്ടിച്ചേ൪ത്തു.
ഇടപ്പഴിഞ്ഞിയിലെ  വീട്ടിൽ നിന്ന് ഇപ്പോൾ വട്ടിയൂ൪ക്കാവിന് സമീപമുള്ള വീട്ടിലാണ് സരിതയുടെ മാതാവും മക്കളും താമസിക്കുന്നത്. അവിടേക്കാണ് മാധ്യമപ്രവ൪ത്തക൪ എത്തിയത്. എന്നാൽ തനിക്ക് മാധ്യമപ്രവ൪ത്തകരെ കാണാൻ താൽപര്യമില്ളെന്നും എന്ത് വാ൪ത്ത വേണമെങ്കിലും കൊടുത്തോളൂവെന്നുമുള്ള പ്രതികരണമാണ് സരിതയുടെ മാതാവിൽ നിന്നുണ്ടായത്. തുട൪ന്ന് മാധ്യമപ്രവ൪ത്തക൪ക്ക് വീടിന് പുറത്ത് ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് അവ൪ ഇക്കാര്യങ്ങൾ പറഞ്ഞത്. സരിതയുടെ മാതാവിൻെറ ജയിൽ സന്ദ൪ശനം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സരിതയുടെ മൊഴി എഴുതി കോടതിക്ക്   സമ൪പ്പിക്കുന്നതിൻെറ രണ്ട് ദിവസം മുമ്പാണ് സരിതയുടെ മാതാവ് ജയിലിൽ അവരെ സന്ദ൪ശിച്ചത്. അവ൪ക്കൊപ്പം സരിതയുടെ മാതൃസഹോദരിയുടെ മകനുമുണ്ടായിരുന്നെന്നാണ് ജയിൽ അധികൃത൪ വ്യക്തമാക്കിയിരുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.