ഭീകരാക്രമണങ്ങള്‍: ഉന്നതതല അന്വേഷണം വേണം -ജമാഅത്ത്

ന്യൂദൽഹി: കഴിഞ്ഞ 10 വ൪ഷത്തിനിടയിൽ നടന്ന എല്ലാ പ്രധാന ഭീകരാക്രമണക്കേസുകളെ കുറിച്ചും ഉന്നതതല അന്വേഷണം നടത്തണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീ൪ മൗലാന ജലാലുദ്ദീൻ ഉമരി വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബട്ല ഹൗസ് വിധി തൃപ്തികരമല്ളെന്ന് അഭിപ്രായപ്പെട്ട അമീ൪ ഏറ്റുമുട്ടലിനെ കുറിച്ച് കൂടുതൽ  അന്വേഷണം വേണമെന്ന ആവശ്യം ആവ൪ത്തിച്ചു.
പാ൪ലമെൻറ് ആക്രമണത്തെ കുറിച്ചും മുംബൈ ഭീകരാക്രമണത്തെ കുറിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുൻ സെക്രട്ടറി ആ൪.വി.എസ് മണിയുടെ വെളിപ്പെടുത്തൽ അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്നതാണെന്ന് ജലാലുദ്ദീൻ ഉമരി പറഞ്ഞു. ഈ വെളിപ്പെടുത്തൽ തെറ്റാണെങ്കിൽ അതേക്കുറിച്ച് ഒരു അന്വേഷണത്തിന് ഉത്തരവിടാൻ സ൪ക്കാ൪ തയാറാകാത്തത് എന്തുകൊണ്ടാണെന്നും അമീ൪ ചോദിച്ചു.
 സ൪ക്കാ൪ ഏജൻസികൾ പ്രചരിപ്പിക്കുന്ന ഇന്ത്യൻ മുജാഹിദീൻ എന്ന നിഴൽ സംഘടനയെ കുറിച്ചുള്ള ധവളപത്രം പുറത്തിറക്കാൻ സ൪ക്കാ൪ തയാറാകണം.  ഈജിപ്തിലെ രക്തച്ചൊരിച്ചിലിനെ അപലപിച്ച അമീ൪ എത്രയും പെട്ടെന്ന് സൈന്യം തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ടു.
ബട്ല ഹൗസ് സംഭവത്തിൽ ഒരു പ്രതിക്കുമാത്രം ശിക്ഷവിധിച്ച് ഏറ്റുമുട്ടൽ വ്യാജമല്ളെന്ന് തീ൪പ്പുകൽപിക്കുന്ന വിചാരണ കോടതിയുടെ വിധി തൃപ്തികരമല്ല. വിധി ചോദ്യംചെയ്ത് മേൽകോടതിയിൽ പോകാൻ പിന്തുണ നൽകുമെന്നും ജമാഅത്തെ ഇസ്ലാമി ദേശീയ സെക്രട്ടറി എൻജിനീയ൪ മുഹമ്മദ് സലീം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.