ദുബൈ: ഈജിപ്തിലെ സൈനിക മേധാവി അബ്ദുൽ ഫതാഹ് അൽസീസിയും സഹകാരികളും ജനങ്ങളുടെ രക്തത്തിന് പുല്ലുവില പോലും കൽപിക്കുന്നില്ളെന്നതിൻെറ വ്യക്തമായ തെളിവാണ് കഴിഞ്ഞദിവസം ബ്രദ൪ഹുഡ് റാലിയിൽ പങ്കെടുത്തവരെ കശാപ്പുചെയ്തുകൊണ്ട് ലോകത്തിന് നൽകുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവ൪ത്തക തവക്കുൽ ക൪മാൻ. സൈനിക അട്ടിമറിയെ ആശീ൪വദിക്കുകയും സൈന്യം കഴിഞ്ഞദിവസം നടത്തിയ മനുഷ്യക്കുരുതിയിൽ മൗനം ദീക്ഷിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ ഗ്രൂപ്പുകളും മാധ്യമ ഏജൻസികളും ഈജിപ്തുകാരുടെ ജീവന് വിലനൽകുന്നില്ളെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ ക൪മാൻ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യത്തിനു വിലയിടാനാവില്ളെന്ന് വ്യക്തമാക്കിയ അവ൪, ഭീരുക്കൾക്ക് സ്വസ്ഥമായി ഉറങ്ങാൻ സാധിക്കില്ളെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.