ട്രോയികിക്ക് 18 മാസം വിലക്ക്

പാരിസ്: ഉത്തേജക വിവാദത്തിൽ കുരുങ്ങിയ സെ൪ബിയൻ ടെന്നിസ് താരം വിക്ട൪ ട്രോയികിക്ക് 18 മാസം വിലക്ക്. ഡേവിസ് കപ്പ് ചാമ്പ്യനും മുൻ ലോക 12ാം നമ്പറുമായ വിക്ട൪ ട്രോയികി ഉത്തേജക പരിശോധനയുമായി സഹകരിച്ചില്ളെന്നതിൻെറ പേരിലാണ് ഇൻറ൪നാഷനൽ ടെന്നിസ് ഫെഡറേഷൻ ഒന്നര വ൪ഷത്തേക്ക് വിലക്കിയത്. കഴിഞ്ഞ ഏപ്രിലിൽ നടന്ന മോൻറികാ൪ലോ മാസ്റ്റേഴ്സിൽ ഉത്തേജക പരിശോധനക്ക് രക്തസാമ്പ്ൾ നൽകിയില്ളെന്നതിൻെറ പേരിലാണ് നടപടി. എന്നാൽ, തെറ്റൊന്നും ചെയ്തിട്ടില്ളെന്നും ഫെഡറേഷൻെറ വിലക്കിനെതിരെ സ്പോ൪ട്സ് ആ൪ബിട്രേഷൻ കോടതിയിൽ അപ്പീൽ പോവുമെന്നും സെ൪ബ് താരം പ്രതികരിച്ചു.
ഉത്തേജക പരിശോധനക്ക് മൂത്ര സാമ്പ്ൾ നൽകിയെങ്കിലും രക്ത സാമ്പ്ൾ നൽകാതെ ട്രോയികി പരിശോധനാ മുറിയിൽനിന്ന് പുറത്തുപോവുകയായിരുന്നു. ഇത് ഗുരുതര വീഴ്ചയായി നിരീക്ഷിച്ചാണ് ഫെഡറേഷൻ നടപടി സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.