ഗുഡ്ഗാവ്: മുൻ കേന്ദ്രമന്ത്രിയും മുതി൪ന്ന രാഷ്ട്രീയ നേതാവുമായ അരുൺ നെഹ്റു അന്തരിച്ചു. 69 വയസായിരുന്നു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 18 ദിവസമായി ചികിത്സയിലായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാത്രി 11ഓടെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ന്യൂദൽഹിയിൽ നടക്കും.
ഏഴും എട്ടും ലോക്സഭകളിൽ റായ്ബറേലിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ചിട്ടുള്ള അരുൺ നെഹ്റു രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആഭ്യന്തര സുരക്ഷാ വകുപ്പ് കൈകാര്യം ചെയ്തു. രാജീവ് ഗാന്ധിയുടെ ബന്ധുകൂടിയായിരുന്നു അദ്ദേഹം. പിന്നീട് പാ൪ട്ടി വിട്ട് ജനതാ ദളിൽ ചേ൪ന്ന അദ്ദേഹം ഒമ്പതാം ലോസ്സഭ തെഞ്ഞെടുപ്പിൽ യു.പിയിലെ ബിൽഹോറിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
1944 ഏപ്രിൽ 24ന് ലഖ്നോയിലാണ് ജനിച്ചത്. അറിയപ്പെടുന്ന കോളമിസ്റ്റ് കൂടിയായിരുന്നു അരുൺ നെഹ്റു. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.