വൈദ്യുതി ബോര്‍ഡിനെ തകര്‍ക്കാന്‍ ശ്രമം -കോണ്‍ഫെഡറേഷന്‍

കൽപറ്റ: സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ലഭിച്ച് വയനാട്ടിലേക്ക് വരുന്ന ജീവനക്കാരെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ സ്ഥലത്ത് വിന്യസിക്കുന്നതിന് തടസ്സം നിൽക്കുന്ന ഇടതുസംഘടനയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി(ഐ.എൻ.ടി.യു.സി) അറിയിച്ചു. വൈദ്യുതി ബോ൪ഡിൻെറ പ്രതിച്ഛായ തക൪ക്കുന്നതിനുള്ള ശ്രമമാണിത്. 
ആരോപണത്തിൽ പറയുന്ന സീനിയ൪ അസിസ്റ്റൻറിനെ വീടിന് സമീപത്തെ സെക്ഷൻ ഓഫിസിൽ നിയമിക്കാനാണ് ഉത്തരവിട്ടത്. ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന സെക്ഷൻ ഓഫിസിൽ നിലവിൽ സീനിയ൪ അസിസ്റ്റൻറ് പോലും ഇല്ല. ഇങ്ങനെ സ്ഥിരം ജീവനക്കാരില്ലാത്ത സെക്ഷൻ ഓഫിസുകളിൽ ജീവനക്കാരെ നിയമിക്കുമ്പോൾ വരുമാനത്തിൽ വ൪ധന ഉണ്ടാവുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. കൽപറ്റ വൈദ്യുതി സെക്ഷൻ ഓഫിസിൽ സ്ഥിരം ജീവനക്കാരെ നിയമിച്ചപ്പോൾ വരുമാനത്തിൽ ലക്ഷങ്ങളുടെ വ൪ധനയാണുണ്ടായത്. കുടിശ്ശിക പിരിച്ചെടുക്കുക, റവന്യൂ റിക്കവറി നടപടികൾ ഊ൪ജിതപ്പെടുത്തുക, ഷോ൪ട്ട് അസസ്മെൻറ് ബില്ലുകൾ നൽകുക, അഡീഷനൽ കാഷ് ഡെപ്പോസിറ്റ് തുക പിരിച്ചെടുക്കുക തുടങ്ങിയ നടപടികൾ ഊ൪ജിതപ്പെടുത്തിയാണ് ഇത് സാധ്യമായത്. നിലവിൽ ഭൂരിഭാഗം സെക്ഷൻ ഓഫിസുകളിലും എൽ.ഡി.എഫ് സ൪ക്കാറിൻെറ കാലത്തെ കരാ൪ തൊഴിലാളികളാണ്. 
വ്യാജ ആരോപണങ്ങളുന്നയിച്ച് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ജീവനക്കാരെ യൂനിയൻ താൽപര്യപ്രകാരം അശാസ്ത്രീയ രീതിയിൽ വിന്യസിക്കുന്നത് വൈദ്യുതി ബോ൪ഡിൻെറ കാര്യക്ഷമതയെ ബാധിക്കും. കരാ൪ നിയമനത്തിൽ അഴിമതി ആരോപിക്കുന്ന ഇടതു യൂനിയൻ മെംബ൪മാരുടെ കുടുംബാംഗങ്ങളും പാ൪ശ്വവ൪ത്തികളും പല സെക്ഷനുകളിലും വ൪ഷങ്ങളായി ജോലി ചെയ്തുവരുന്നുണ്ട്. 
വൈദ്യുതി ബോ൪ഡിനെ തക൪ക്കാനുള്ള ശ്രമത്തിനെതിരെ ജീവനക്കാ൪ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എംപ്ളോയീസ് ഫെഡറേഷൻ സെക്രട്ടറി കെ.എം. ജംഹ൪ പ്രസ്താവനയിൽ പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.