മാനന്തവാടി: ബാവലി മൈസൂ൪ ബദൽപാത ചളിക്കുളമായതിനെ തുട൪ന്ന് ഇതുവഴിയുള്ള യാത്ര ദുരിതമായി. റോഡ് ഗതാഗത യോഗ്യമല്ലാതായതിനെ തുട൪ന്ന് തുറന്നുകൊടുത്ത വനപാത വീണ്ടും അടച്ചത് യാത്രാ ദുരിതം ഇരട്ടിയാക്കി.
റോഡ് ചളിക്കുളമായതിനെ തുട൪ന്ന് ഗതാഗതം നിരോധിച്ച ഉദ്കൂ൪ മുതൽ ദമ്മനഘട്ട വരെയുള്ള വനപാത ഈ മാസം ആദ്യം തുറന്നുകൊടുത്തിരുന്നു. കേന്ദ്രാനുമതി ഇല്ലാതെ വനപാത തുറന്ന് കൊടുക്കുന്നതിനെതിരെ അധികൃത൪ വിശദീകരണം ചോദിച്ചതോടെയാണ് കഴിഞ്ഞ 19ന് വീണ്ടും റോഡ് അടച്ചത്. ഇതോടെ ഹൊന്നമനഘട്ടമുതൽ ഉദ്കൂ൪ വരെയുള്ള 14 കി.മീ. വരുന്ന ഗ്രാമീണ പാതയിലൂടെ വാഹനങ്ങൾ പോകേണ്ട സ്ഥിതിയാണ്. ഈ റോഡാകട്ടെ 18 കോടി രൂപ ചെലവിൽ നി൪മാണ പ്രവൃത്തികൾ നടന്നുവരുകയാണ്. ഒമ്പത് ഓവുപാലങ്ങളുടെ നി൪മാണം അതിവേഗം പുരോഗമിക്കുകയാണ്. മഴക്കാലത്തിനുമുമ്പ് ഈ റോഡ് മണ്ണിട്ട് നിരത്തിയിരുന്നു. മഴ കനത്തതോടെ മണ്ണ് പലഭാഗത്തും ഒലിച്ചുപോവുകയും വലിയ കുഴികൾ രൂപപ്പെടുകയും ചെയ്തു. ചെറിയ വാഹനങ്ങൾ ഇതിലൂടെ പോകാൻ കഴിയാത്ത അവസ്ഥയായി. ചളിയിൽ തെന്നി രണ്ട് ലോറികൾ അടുത്തകാലത്ത് മരളിപാലത്തിനടുത്ത് മറിയുകയും ചെയ്തിരുന്നു. കേരളത്തിലേക്കുള്ള പച്ചക്കറി കയറ്റിയുള്ള നിരവധി ലോറികൾ ഈ റോഡിലൂടെയാണ് വരുന്നത്. കൂടാതെ കേരളത്തിൻെറയും ക൪ണാടകയുടെയും നിരവധി ബസുകൾ ഇതുവഴി സ൪വീസ് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.