കുട്ടിരായിന്‍ പാലത്തിനടുത്തെ മണ്ണിടിച്ചില്‍ ഭീഷണിയാവുന്നു

മീനങ്ങാടി: ദേശീയ പാതയോരത്ത് കുട്ടിരായിൻ പാലത്തിനടുത്തെ മണ്ണിടിച്ചിൽ വാഹനയാത്രക്ക് ഭീഷണിയായി. അടുത്തിടെ രണ്ടുതവണ മരം വീണ് ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. 
മീനങ്ങാടി ഭാഗത്തേക്ക് വരുമ്പോൾ പാലം വളവ് കഴിഞ്ഞാണ് 20 മീറ്ററോളം ഉയരമുള്ള ഇടതുഭാഗത്തെ തിണ്ട് ഇടിയുന്നത്. ഇതോടെ തിണ്ടിന് മുകളിലുള്ള മരങ്ങൾ ചുവടടക്കം ദേശീയപാതയിലേക്ക് വീഴുകയാണ്. ഏതുനിമിഷവും ദേശീയപാതയിലേക്ക് വീഴാവുന്ന രീതിയിലാണ് ഒരു മരം നിൽക്കുന്നത്. 100 മീ. മാറി മിൽമ പ്ളാൻറിനടുത്ത ഉണങ്ങിയ മരം ഒരു മാസം മുമ്പ് ഗുഡ്സ് ഓട്ടോയുടെ മുകളിലേക്ക് വീണിരുന്നു. പരിക്കേറ്റ ഡ്രൈവറുടെ കൈവിരൽ മുറിച്ചുമാറ്റേണ്ടി വന്നു. മരം റോഡിലേക്ക് വീഴുമ്പോഴൊക്കെ കുറഞ്ഞത് രണ്ട് മണിക്കൂ൪ ഗതാഗതം തടസ്സപ്പെടാറുണ്ട്. ദേശീയപാതയോരത്തെ അപകടകരമായ മരങ്ങളെ കുറിച്ച് പഠിക്കാൻ ദേശീയപാത അതോറിറ്റിയിലെ ഉന്നത൪ അടുത്തിടെ ജില്ലയിലെത്തിയിരുന്നെങ്കിലും തുട൪ നടപടി വൈകുകയാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.