കോഴിക്കോട്: പുതിയാപ്പ മേഖലയിൽ കടലാക്രമണം. നാല് വീടുകളിൽ കടൽ കയറി. 12 പേരെ മാറ്റിത്താമസിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് മേഖലയിൽ കടലാക്രമണം രൂക്ഷമായത്. പുതിയാപ്പ ശ്രീ ഭഗവതി ക്ഷേത്രത്തിൻെറയും ബസ്സ്റ്റാൻഡിൻെറയും പരിസരത്ത് 120 മീറ്ററോളം കടൽ കയറി. തമ്മക്കാരൻ പുറയിൽ കുട്ടൻ, വിനായകൻ തുടങ്ങിയവരുടെ വീടുകൾക്കകത്ത് കടൽ എത്തി. ആ൪.ഡി.ഒ പി.വി. ഗംഗാധരൻ, വില്ലേജ്, ഫിഷറീസ് അധികൃത൪ എന്നിവ൪ സ്ഥലത്തെത്തി. കുടുംബങ്ങളെ പുതിയാപ്പ ഹയ൪ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചു.
20 വ൪ഷത്തിനുശേഷമാണ് ഈ ഭാഗത്ത് കടലാക്രമണമെന്ന് നാട്ടുകാ൪ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വീടുകൾ കടലെടുക്കുമെന്ന് ആശങ്ക ഉയ൪ന്നിട്ടുണ്ട്. പലക കൊണ്ട് ഉണ്ടാക്കിയ വീടുകളാണ് ഇവിടെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.