സരിതയുടെ മൊഴി രേഖപ്പെടുത്തണം -കോടതി

കൊച്ചി: സോളാ൪ കേസുമായി ബന്ധപ്പെട്ട് ഡി.ജി.പി ആസിഫലി ജസ്റ്റിസ് സതീഷ് ചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച പത്തു മിനിറ്റോളം നീണ്ടു. സരിതയുടെ മൊഴി രേഖപ്പെടുത്താൻ അവസരമുണ്ടാക്കണമെന്ന് കോടതി ആസിഫലിയോട് ആവശ്യപ്പെട്ടു. എന്നാൽ, മൊഴി രേഖപ്പെടുത്താൻ തടസ്സം നിന്നില്ളെന്ന് ഡി.ജി.പി മറുപടി നൽകി.

സരിതയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ളെന്നും ഡി.ജി.പി അറിയിച്ചു. സരിതയെ മൂവാറ്റുപുഴ കോടതിയിൽ ഉടൻ ഹാജരാക്കണമെന്നും ഉച്ചക്ക് ശാലുമേനോന്‍്റെ ജാമ്യ ഹരജി പരിഗണിക്കുന്നവേളയിൽ ഇക്കാര്യത്തിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

സരിതാ നായ൪ക്ക്  അഭിഭാഷകനെ കാണാനുള്ള അവസരം നൽകണം. ജയിൽ സൂപ്രണ്ടിന് ഇതിനുള്ള നി൪ദേശം നൽകണമെന്നും കോടതി ഡി.ജി.പിയോട് പറഞ്ഞു.

ആസിഫലി ഇന്നലെ പത്രസമ്മേളനം നടത്തി കേസിൽ ഹൈകോടതി തെറ്റിദ്ധരിച്ചതായി പറഞ്ഞിരുന്നു. എ.ഡി.ജി.പി ഹേമചന്ദ്രനും ആസിഫലിയുമായും ച൪ച്ച നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.