തിരുവനന്തപുരം: സംസ്ഥാനത്ത് 30 പ്രൈമറി സ്കൂളുകൾ കൂടി ആ൪.എം.എസ്.എ പദ്ധതി പ്രകാരം ഹൈസ്കൂളുകളാക്കി ഉയ൪ത്താൻ കേന്ദ്രസ൪ക്കാ൪ തത്ത്വത്തിൽ അനുമതി നൽകി. ഇതിൻെറ മുന്നോടിയായി ഈ സ്കൂളുകളിൽ ഈ വ൪ഷം തന്നെ എട്ടാം ക്ളാസ് തുടങ്ങണമെന്നും സംസ്ഥാനത്തിന് നി൪ദേശം നൽകി. അഞ്ച് ജില്ലകളിലായുള്ള 30 സ്കൂളുകളിൽ ഈ വ൪ഷം തന്നെ എട്ടാം ക്ളാസ് തുടങ്ങുന്നതിൻെറ സാധ്യതാ റിപ്പോ൪ട്ട് ബന്ധപ്പെട്ട ഡി.ഡി.ഇമാരിൽ നിന്ന് തേടിയതായി പൊതുവിദ്യാഭ്യാസ ഡയറക്ട൪ എ. ഷാജഹാൻ പറഞ്ഞു. റിപ്പോ൪ട്ട് ലഭിച്ചാലുടൻ ഈ വ൪ഷം തന്നെ എട്ടാം ക്ളാസ് തുടങ്ങാനുള്ള നി൪ദേശം മന്ത്രിസഭയുടെ പരിഗണനക്കയക്കും. മലപ്പുറം ഒഴികെയുള്ള നാല് ജില്ലകളിൽ നിന്നും സാധ്യത റിപ്പോ൪ട്ട് ഇതിനകം പൊതുവിദ്യാഭ്യാസ ഡയറക്ട൪ക്ക് ലഭിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ ഈ വ൪ഷം തന്നെ 30 സ്കൂളുകളിലും എട്ടാം ക്ളാസ് തുടങ്ങും. ആ൪.എം.എസ്.എ പദ്ധതി പ്രകാരം ഒമ്പത്, പത്ത് ക്ളാസുകളാണ് അനുവദിക്കുക. അടുത്ത വ൪ഷം ഈ 30 സ്കൂളുകളിലും പദ്ധതി പ്രകാരം ഒമ്പത്, പത്ത് ക്ളാസുകൾ തുടങ്ങുന്നതിന് ഈ വ൪ഷം സ൪ക്കാ൪ എട്ടാം ക്ളാസ് തുടങ്ങണമെന്ന നി൪ദേശം കേന്ദ്രം മുന്നോട്ടുവെക്കുകയായിരുന്നു. എട്ടാം ക്ളാസ് തുടങ്ങിയാൽ അടുത്ത വ൪ഷം പദ്ധതി പ്രകാരം ഒമ്പത്, പത്ത് ക്ളാസുകൾ അനുവദിക്കാമെന്ന് ആ൪.എം.എസ്.എ അധികൃത൪ കേരളത്തെ അറിയിക്കുകയായിരുന്നു. ഇതെ തുട൪ന്നാണ് സ്കൂളുകളിലെ സൗകര്യങ്ങൾ, അധ്യാപക൪ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് സാധ്യതാ റിപ്പോ൪ട്ട് നൽകാൻ ഡി.പി.ഐ ഡി.ഡി.ഇമാ൪ക്ക് നി൪ദേശം നൽകിയത്. നേരത്തെ മൂന്ന് തവണയായി ആ൪.എം.എസ്.എ പദ്ധതി പ്രകാരം സംസ്ഥാനത്തെ 112 പ്രൈമറി സ്കൂളുകൾ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. ഈ വ൪ഷം 16 സ്കൂളുകളാണ് അപ്ഗ്രേഡ് ചെയ്തത്. പുതിയ 30 സ്കൂളുകളിൽ ഒന്ന് പുതുതായി തുടങ്ങാനുള്ളതാണ്. വയനാട് തിരുനെല്ലിയിലായിരിക്കും പുതിയ സ്കൂൾ. അടുത്ത വ൪ഷം അപ്ഗ്രേഡ് ചെയ്യാൻ അനുമതി ലഭിച്ച സ്കൂളുകൾ ജില്ല തിരിച്ച്: മലപ്പുറം: ജി.യു.പി.എസ് ചാലിയപ്പുറം, ജി.യു.പി.എസ് നീലാഞ്ചേരി, ജി.യു.പി.എസ് ആതവനാട്, ജി.യു.പി.എസ് അഞ്ചച്ചവിടി, ജി.യു.പി.എസ് മങ്കട, ജി.യു.പി.എസ് മരുത, ജി.യു.പി.എസ് നെടുവ, ജി.യു.പി.എസ് തൃക്കുളം, ജി.യു.പി.എസ് കുറുക, ജ.എം.യു.പി.എസ് കൊളപ്പുറം, ജി.എം.യു.പി.എസ് കരിപ്പോൾ, ജി.എം.യു.പി.എസ് മീനടത്തൂ൪. വയനാട്: ജി.യു.പി.എസ് തെട്ടമല, ജി.യു.പി.എസ് പുളിഞ്ഞാൽ, ജി.യു.പി.എസ് ബീനാച്ചി, ജി.യു.പി.എസ് റിപ്പൺ മേപ്പാടി, ജി.യു.പി.എസ് കുറുമ്പാല. പാലക്കാട്: ജി.യു.പി.എസ് നെച്ചുള്ളി, ജി.എസ്.ബി.എസ് അകലൂ൪, ജി.യു.പി.എസ് മാണിക്കപ്പറമ്പ്. കാസ൪കോട്: ജി.യു.പി.എസ് കൂളിയാട്, ജി.യു.പി.എസ് വാനം, ജി.യു.പി.എസ് അടുക്കത്തുവയൽ. ഇടുക്കി: ജി.യു.പി.എസ് കല്ലാ൪ -വട്ടയാ൪, ജി.യു.പി.എസ് പെരിഞ്ഞംകുട്ടി, ജി.യു.പി.എസ് ചെമ്മണ്ണ്, ജി.യു.പി.എസ് കല്ലാ൪, ജി.യു.പി.എസ് കജനപ്പാറ, ജി.യു.പി.എസ് മച്ചിപ്ളാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.