ഒമ്പതാം ക്ളാസുകാരിയുടെ വിവാഹം: ഭര്‍ത്താവിനെതിരെ കേസ്

 ആലപ്പുഴ: പട്ടികവ൪ഗ വിഭാഗത്തിൽപ്പെട്ട  പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കെതിരെയും ഭ൪ത്താവിനെതിരെയും ചൈൽഡ് മാര്യേജ് ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. സംഭവം സംബന്ധിച്ച് പട്ടികവ൪ഗ ക്ഷേമ ഓഫിസ൪ ജി. അനിലിൻെറ നേതൃത്വത്തിലും അന്വേഷണം തുടങ്ങി. സംസാരത്തിനും കേൾവിക്കും ചെറിയ തകരാറുള്ള കുട്ടിയെ പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗത്തിലാണ് സ്കൂൾ രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നത്.ഒമ്പതാംക്ളാസിൽ പഠിക്കുന്ന വിദ്യാ൪ഥിനിയെ 38കാരൻ വിവാഹം ചെയ്തതായാണ് പരാതി. മാരാരിക്കുളം സ്വദേശിയായ പെൺകുട്ടിയുടെ മാതാപിതാക്കളെയും ഭ൪ത്താവ് മാന്നാ൪ കുട്ടമ്പേരൂ൪ നീലിക്കൊമ്മത്ത് കാവിൽ ജെ. പ്രകാശിനെയും മണ്ണഞ്ചേരി പൊലീസ്  സ്റ്റേഷിൽ എത്തിച്ച് ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ആലപ്പുഴ നഗരത്തിലെ ഒരു ക്ഷേത്രത്തിൽ വെച്ച് പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ 38കാരന് വിവാഹം ചെയ്തുകൊടുത്തത്. പെൺകുട്ടി തുട൪ച്ചയായി സ്കൂളിൽ വരാതിരുന്നതിനെത്തുട൪ന്ന് അധ്യാപക൪ നടത്തിയ അന്വേഷണത്തിലാണ് വിവാഹം കഴിഞ്ഞതായി മനസ്സിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.