കുനിയില്‍ ഇരട്ടക്കൊല: ഗൂഢാലോചനയില്‍ മുജീബിന്‍െറ പങ്ക് വ്യക്തമെന്ന് പൊലീസ്

മലപ്പുറം: ഖത്തറിൽ പിടിയിലായ കുനിയിൽ ഇരട്ടക്കൊലക്കേസ് പ്രതി കോലോത്തുംതൊടിക മുജീബ്റഹ്മാൻ ഗൾഫിലേക്ക് കടന്നത് കൊല ആസൂത്രണം ചെയ്തശേഷമെന്ന് പൊലീസ്. 2012 ജനുവരി അഞ്ചിന്  സൃഹൃത്തായ നടുപ്പാട്ടിൽ അതീഖ്റഹ്മാൻ കൊല്ലപ്പെട്ടതിന്  പ്രതികാരമായാണ് ഇരട്ടക്കൊല ആസൂത്രണം ചെയ്തത്.   
മാ൪ച്ച്, ഏപ്രിൽ മാസങ്ങളിൽ വിളിച്ചുകൂട്ടിയ ആറ് യോഗങ്ങൾക്ക് നേതൃത്വം നൽകിയത് ഇയാളാണെന്ന് പൊലീസ് പറയുന്നു.  കേസിലെ മറ്റു പ്രതികളുമായി  മുജീബ് ഫോണിൽ നിരന്തരം ബന്ധപ്പെട്ടതിനും പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച മഞ്ചേരി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ  മുജീബ്റഹ്മാനെ അഞ്ച് ദിവസത്തേക്കാണ് പൊലീസ് അപേക്ഷപ്രകാരം കസ്റ്റഡിയിൽ വിട്ടത്. ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻെറ നേതൃത്വത്തിൽ മുജീബ്റഹ്മാനെ തിങ്കളാഴ്ച വിശദമായി ചോദ്യം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.