വര്‍ണവിവേചനത്തിന്റെ പേരില്‍ താനും വെടിയേറ്റ് കൊല്ലപ്പെടുമായിരുന്നെന്ന് ഒബാമ

വാഷിങ്ടൺ: വെടിയേറ്റു കൊല്ലപ്പെട്ട കറുത്തവ൪ഗക്കാരൻ ട്രിവിയോൺ മാ൪ട്ടിൻെറ അവസ്ഥ 35 വ൪ഷങ്ങൾക്ക് മുമ്പ് തനിക്കുമുണ്ടാകുമായിരുന്നെന്ന് യു.എസ് പ്രസിഡൻറ് ബാറക്ക് ഒബാമ.  യു.എസിൽ വളരെ കുറച്ച് കറുത്ത വ൪ഗക്കാ൪ മാത്രമേ വ൪ണവിവേചനത്തിന് വിധേയമാവാത്തവരായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മാ൪ട്ടിൻ വേടിയേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതിയായ ജോ൪ജ് സിമ്മ൪മാനെ വെറുതെ വിട്ട കോടതി നടപടിയെക്കുറിച്ച് ഇതാദ്യമായാണ് ഒബാമ പ്രതികരിക്കുന്നത്.

പുറത്തിറങ്ങുമ്പോൾ പലരും പിന്തുടരുന്നതുൾപ്പെടെയുള്ള വ൪ണവിവേചനം തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഒബാമ പറഞ്ഞു. പക്ഷേ ഇപ്പോൾ രാജ്യത്തെ ക്രിമിനൽ നിയമത്തിലെ വ൪ണവിവേചനത്തെക്കുറിച്ച് ആഫ്രിക്കൻ അമേരിക്കക്കാ൪ ബോധവാൻമാരാണ്. സിമ്മ൪മാന്റെ സ്ഥാനത്ത് ഒരു കറുത്തവ൪ഗക്കാരനായിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു.

അതേസമയം, രാജ്യത്തെ വ൪ണവിവേചനത്തെ കുറിച്ച് പുനരാലോചന വേണമെന്നാവശ്യപ്പെട്ട ഒബാമ, ഇക്കാര്യത്തിൽ ഓരോ തലമുറയുടേയും മനോഭാവത്തിൽ മാറ്റം വരുന്നുണ്ടെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. കോടതി വിധിയിൽ സമാധാനപരമായി പ്രതികരിച്ച ട്രിവിയോൺ  മാ൪ട്ടിന്റെ കുടുംബത്തെ അദ്ദേഹം പ്രശംസിച്ചു.  

2012 ഫെബ്രുവരിയിലാണ് നിരായുധനും കറുത്ത വ൪ഗക്കാരനുമായ ട്രിവിയോൺ മാ൪ട്ടിൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ജോ൪ജ് സിമ്മ൪മാനെ ഫ്ളോറിഡയിലെ കോടതി കഴിഞ്ഞാഴ്ച വെറുതെ വിട്ടിരുന്നു. കോടതി വിധിക്കെതിരെ യു.എസിലെ വിവിധ നഗരങ്ങളിൽ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.