ടീം സോളാര്‍ ടെക്നിക്കല്‍ മാനേജര്‍ അറസ്റ്റില്‍

പെരുമ്പാവൂ൪: സോളാ൪ തട്ടിപ്പുകേസിൽ ടീം സോളാ൪ കമ്പനിയുടെ ടെക്നിക്കൽ മാനേജരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂ൪ കൂലിമറ്റംആൽ സ്വദേശി മുണ്ടങ്ങത്ത് വീട്ടിൽ ബാഹുലേയൻെറ മകൻ മണിമോനാണ്  (36)   അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ടീം സോളാറിന് വ്യാജ രേഖകൾ ഉണ്ടാക്കി നൽകിയിരുന്നത് ഇയാളാണെന്ന് പെരുമ്പാവൂ൪ ഡിവൈ.എസ്.പി ഹരികൃഷ്ണൻ പറഞ്ഞു. ചൊവ്വാഴ്ച ബിജു രാധാകൃഷ്ണനെയും സരിതയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇയാളെക്കുറിച്ച് വിവരങ്ങൾ പുറത്തുവന്നത്. ബിജുവിൻെറയും സരിതയുടെയും ഡ്രൈവിങ് ലൈസൻസ് വ്യാജമാണന്ന് കണ്ടത്തെിയതിനെ തുട൪ന്നുള്ള അന്വേഷണത്തിലാണ് മണിമോൻെറ പങ്ക് വ്യക്തമായത്. ഇയാൾ തൃശൂരിൽ വേറെ പേരിൽ സോളാറുമായി ബന്ധപ്പെട്ട സ്ഥാനം നടത്തിവരികയാണ്.
  ബിജു രാധാകൃഷ്ണൻ 2010 ൽ മറ്റൊരു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പുണെ ജയിലിൽ കഴിഞ്ഞിരുന്നു. ഈ സമയം മണിമോനും ജയിലിൽ ഉണ്ടായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്.  തൃശൂ൪ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലാപ്ടോപ് മോഷണക്കേസിൽ മണിമോൻ പ്രതിയാണന്ന് പൊലീസ് പറഞ്ഞു.
സോളാ൪ പ്ളാൻറിൻെറ പേരിൽ പലരിൽ നിന്ന് വാങ്ങിയ പണം കമ്പനിയുടെ പരസ്യഇനത്തിലും വിവിധ ആഘോഷ പരിപാടികൾക്കും യാത്രകൾക്കുമാണ് ചെലവഴിച്ചത്. മുന്തിയ ഹോട്ടലുകളിൽ താമസിച്ച് വിദേശയാത്ര ഉൾപ്പെടെ ആഡംബര ജീവിതമായിരുന്നു ഇവരുടേത്.
  ടീം സോളാറിനെക്കുറിച്ച് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ ഇവ൪ ലക്ഷങ്ങൾ ചെലവിട്ട് പ്രദ൪ശനങ്ങൾ നടത്തിയിരുന്നു. ഇത്തരം പരിപാടികളിൽ രാഷ്ട്രീയ നേതാക്കൾ മുതൽ സാംസ്കാരിക നായകന്മാ൪  വരെയുള്ള പ്രമുഖ൪ പങ്കെടുത്തിരുന്നതായി പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ടീം സോളാ൪ പ്രവ൪ത്തിച്ചിരുന്ന കെട്ടിടത്തിന് 40,000 രൂപയോളം വാടക കൊടുക്കണമായിരുന്നു. വൈദ്യുതി ചാ൪ജ് ഇനത്തിലും വലിയൊരു തുക മാസം ചെലവിടുമായിരുന്നു.
മണിമോനിൽ നിന്ന് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. വെള്ളിയാഴ്ച പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.