ചങ്ങനാശേരി: സോളാ൪ തട്ടിപ്പ് കേസിൽ പിടിയിലായ സീരിയൽ നടി ശാലുമേനോൻെറ വീട്ടിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. സോളാ൪ തട്ടിപ്പിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിൻെറ നി൪ദേശാനുസരണമാണ് പരിശോധന. ബുധനാഴ്ച ആരംഭിച്ച പരിശോധന വ്യാഴാഴ്ചയും തുട൪ന്നു. സോളാ൪ തട്ടിപ്പ് കേസിൽ പിടിയിലായ ബിജു രാധാകൃഷ്ണൻ തട്ടിപ്പിലൂടെ നേടിയ പണം ശാലുവിൻെറ വീടുനി൪മാണം പൂ൪ത്തീകരിക്കാൻ നൽകിയിരുന്നു. വ൪ഷങ്ങളോളം ഇഴഞ്ഞുനീങ്ങിയ ആഡംബര വീടിൻെറ നി൪മാണം ബിജു രാധാകൃഷ്ണനും ശാലുവുമായി സൗഹൃദത്തിലായതോടെയാണ് പൂ൪ത്തീകരിച്ചത്.
ശാലുമേനോൻ തൻെറ വീട് സംബന്ധിച്ച് പറഞ്ഞ കാര്യങ്ങൾ ശരിയാണോയെന്നാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിക്കുന്നത്. പി.ഡബ്ള്യു.ഡി കോട്ടയം, ചങ്ങനാശേരി ഡിവിഷൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന തുടരുന്നത്. പരിശോധന പൂ൪ത്തിയാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്ന് സംഘം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.