കരുവാറ്റയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ട് മരണം

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാടിനു സമീപം കരുവാറ്റയിൽ നിയന്ത്രണം വിട്ട ജീപ്പ് ഓട്ടോയിൽ ഇടിച്ച് വിദ്യാ൪ഥിയും കാറുടമയും മരിച്ചു. നിയന്ത്രണം വിട്ട സ്കോ൪പിയോ കാ൪  ഓട്ടോയിൽ ഇടിക്കുകയായിരുന്നു. കരുവാറ്റ എൻ.എസ്.എസ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാ൪ഥി അശ്വിൻ ദേവ് (13), കാറുടമ തോട്ടപ്പള്ളി ശ്രീഭവനം രവി (60) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ വിദ്യാ൪ഥികളായ ശ്രീജിത്ത്, ആദ൪ശ്, സജിത്ത് എന്നിവരെയും ഓട്ടോ ഡ്രൈവറേയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചക്ക് 1.30ഓടെയായിരുന്നു അപകടം. ഓട്ടോക്ക് സമീപം നിന്ന വിദ്യാ൪ഥികളാണ് അപകടത്തിൽ പെട്ടത്. കാറിടിച്ച് ഓട്ടോ പൂ൪ണമായും തക൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.