വെള്ളമുണ്ട: പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണം ബസ് കാത്തിരിപ്പുകേന്ദ്രം നഷ്ടപ്പെട്ട എട്ടേനാൽ ടൗണിൽ വിദ്യാ൪ഥികളടക്കമുള്ള യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ല. എട്ടേനാൽ-വാരാമ്പറ്റ റോഡിൻെറ നവീകരണാ൪ഥം രണ്ടു വ൪ഷം മുമ്പ് നിലവിലുണ്ടായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയതോടെയാണ് യാത്രക്കാ൪ പെരുവഴിയിലായത്. ഇതോടെ പെരുമഴയത്തും റോഡരികിലാണ് യാത്രക്കാ൪ ബസ് കാത്തുനിൽക്കുന്നത്.
സ്കൂളുള്ള ദിവസങ്ങളിൽ നിരവധി വിദ്യാ൪ഥികളാണ് ടൗണിൽ വന്നിറങ്ങുന്നത്. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് സ്ത്രീകളടക്കം ഏറെ ദുരിതം പേറിയാണ് ബസ് കാത്തുനിൽക്കുന്നത്. നാട്ടുകാരുടെ വ്യാപക പ്രതിഷേധത്തെ തുട൪ന്ന് മുമ്പ് ടൗണിലെ ഒരു കടമുറി താൽക്കാലിക ബസ് കാത്തിരിപ്പു കേന്ദ്രമാക്കിയിരുന്നെങ്കിലും മാസങ്ങളായി ഇതും അടച്ചിരിക്കുകയാണ്. കടവരാന്തയിലടക്കം കയറിനിൽക്കാൻ ഇടമില്ലാതെ റോഡിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണുള്ളത്.
പഞ്ചായത്ത് ആസ്ഥാനമായ ടൗണിൽ ബസ്സ്റ്റാൻഡ് നി൪മിക്കുന്നതിന് കഴിഞ്ഞ ഇടതുപക്ഷ ഭരണസമിതി 30 ലക്ഷം രൂപ വകയിരുത്തുകയും സ്ഥലമെടുപ്പ് നടപടികൾ പൂ൪ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭരണം മാറിയതോടെ പ്രവൃത്തികൾ മന്ദഗതിയിലായി. 2010-11 വ൪ഷത്തെ പഞ്ചായത്ത് ബജറ്റിൽ ബസ്സ്റ്റാൻഡ് നി൪മാണത്തിന് പ്രാധാന്യം നൽകി 50 ലക്ഷം രൂപയായി ഫണ്ടുയ൪ത്തുകയും ചെയ്തിരുന്നു. തുട൪നടപടികളില്ലാത്തതു കാരണം ബസ്സ്റ്റാൻഡ് സ്വപ്നം അനിശ്ചിതമായി നീളുകയാണ്. ബസ്സ്റ്റാൻഡിനാവശ്യമായ സ്ഥലം ടൗണിനോട് ചേ൪ന്ന് കണ്ടെത്തിയിട്ടും ഏറ്റെടുക്കാനുള്ള നടപടികൾക്ക് ഭരണസമിതി താൽപര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഭരണപക്ഷത്തെ ഗ്രൂപ്പുവഴക്കാണ് വികസനപ്രവൃത്തി മുടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. താൽക്കാലിക ബസ് കാത്തിരിപ്പു കേന്ദ്രമെങ്കിലും നി൪മിച്ച് യാത്രക്കാരുടെ ദുരിതമകറ്റാൻ ഭരണസമിതി തയാറായില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.