തിരുവനന്തപുരം: കൂടങ്കുളം ആണവ നിലയം തിടുക്കത്തിൽ പ്രവ൪ത്തനമാരംഭിച്ചത് ദുരൂഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് വെൽഫെയ൪ പാ൪ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു. സുപ്രീംകോടതി നി൪ദേശിച്ച പതിനഞ്ചിന മാ൪ഗനി൪ദേശങ്ങളും സുരക്ഷാ മുന്നറിയിപ്പുമില്ലാതെയാണ് എ.ഇ.ആ൪.ബിയുടെ ഉത്തരവിൻെറ മറവിൽ വൈദ്യുതി ഉൽപാദനം ആരംഭിച്ചത്. ആണവനിലയം പൂട്ടുകയാണ് വേണ്ടത്. തെക്കൻ കേരളത്തിന് പ്രത്യകിച്ചും കേരളത്തിലെ സമുദ്ര തീരങ്ങൾക്ക് പൊതുവിലും അപകടഭീഷണിയായ ആണവനിലയം പൂട്ടാൻ കേന്ദ്രസ൪ക്കാറിൽ കേരളം സമ്മ൪ദം ചെലുത്തണം.
സംസ്ഥാന വൈസ് പ്രസിഡൻറ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.അംബുജാക്ഷൻ, വൈസ്പ്രസിഡൻറ് സുരേന്ദ്രൻ കരിപ്പുഴ, സെക്രട്ടറിമാരായ ശ്രീജ നെയ്യാറ്റിൻകര, കെ.എ. ഷഫീഖ്, ശശി പന്തളം, തെന്നിലാപുരം രാധാകൃഷ്ണൻ തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.