കൊച്ചി: രാജ്യത്ത് തങ്ങുന്നതിന് കേന്ദ്ര സ൪ക്കാറിൻെറ പ്രത്യേക അനുമതിയില്ലെങ്കിൽ, മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശിക്ക് ജാമ്യം നൽകാനാവില്ലെന്ന് ഹൈകോടതി. യാത്രാരേഖകളില്ലാതെ അനധികൃതമായി ഇന്ത്യയിൽ തങ്ങിയതിനു പിടിയിലായ ബംഗ്ളാദേശിയെന്ന് ആരോപിക്കുന്ന മോമിൻ മുല്ലയുടെ ഹരജി തള്ളിയാണ് ജസ്റ്റിസ് എസ്. എസ്. സതീശചന്ദ്രൻെറ ഉത്തരവ്.
വിസ കാലാവധി കഴിഞ്ഞും യാത്രാ രേഖകളില്ലാതെയും പിടിയിലാകുന്നവ൪ക്ക് താൽക്കാലികമായെങ്കിലും രാജ്യത്ത് തങ്ങാൻ കേന്ദ്ര സ൪ക്കാ൪ അനുമതി നൽകാതെ ജാമ്യം നൽകൽ അനുവദനീയമല്ലെന്ന് കോടതി വ്യക്തമാക്കി. ആലുവ ഈസ്റ്റ് പൊലീസ് രജിസ്റ്റ൪ ചെയ്ത കേസിലെ പ്രതിയാണ് ഹരജിക്കാരൻ.
കേന്ദ്രത്തിൻെറ അനുമതി ലഭിച്ചാൽ പോലും രാജ്യത്ത് തങ്ങാൻ അനുവദിച്ച കാലയളവിൽ മാത്രമേ വിദേശിക്കു ജാമ്യം അനുവദിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കി. രാജ്യരക്ഷയുടെ ഭാഗമായ ഈ നിയമങ്ങൾ അതേപടി പാലിക്കണം. നിയമം ക൪ശനമായി നടപ്പാക്കാത്തപക്ഷം നമ്മുടെ നിയമത്തെ ധിക്കരിക്കാനും ലംഘിക്കാനും കഴിയുന്ന അവസ്ഥയുണ്ടാവും. പാസ്പോ൪ട്ട് നിയമവും വിദേശി നിയമവും ലംഘിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടാതിരിക്കാൻ തെളിവുകൾ ഹാജരാക്കേണ്ടത് പ്രതിയാണ്. പ്രതികൾക്കെതിരായ വ്യവസ്ഥകൾ വിചാരണഘട്ടത്തിൽ മാത്രമല്ല, ജാമ്യം നൽകുന്ന അവസരത്തിലും പരിഗണിക്കപ്പെടേണ്ടതാണ്. വിചാരണക്ക് മുമ്പുള്ള ഘട്ടത്തിൽ വിദേശി നിയമലംഘക൪ക്കെതിരായ അന്വേഷണത്തിനും നടപടിക്കും താമസമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഡയറക്ട൪ ജനറൽ ഓഫ് പ്രോസിക്യൂഷനോട് കോടതി നി൪ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.