കാസര്‍കോട് ഹംസ വധം: സാക്ഷി വിസ്താരം പൂര്‍ത്തിയായി

കൊച്ചി: കേരളത്തിലെ ആദ്യ അധോലോക കൊലപാതകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാസ൪കോട് ഹംസ വധക്കേസിൽ സാക്ഷി വിസ്താരം പൂ൪ത്തിയായി. ഏഴാം ഘട്ട വിചാരണയിൽ ആറാം പ്രതി എ.സി.അബ്ദുല്ലക്കെതിരായ സാക്ഷി വിസ്താരമാണ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ പൂ൪ത്തിയായത്. കൊല്ലപ്പെട്ട ഹംസയുടെ ഭാര്യ സൈഫുന്നിസയടക്കം 68 സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. ഈമാസം 22ന് കോടതി പ്രതിയെ നേരിട്ട് ചോദ്യം ചെയ്യും. സംഭവം നടന്ന് 20 വ൪ഷത്തോളം ഒളിവിലായിരുന്ന അബ്ദുല്ലയെ രണ്ട് വ൪ഷം മുമ്പാണ് സി.ബി.ഐ ചെന്നൈയിൽനിന്ന് അറസ്റ്റ് ചെയ്യുന്നത്. തുട൪ന്ന് വേഗത്തിൽ വിചാരണ നടപടികൾ ആരംഭിക്കുകയായിരുന്നു. 1989 ഏപ്രിൽ 29നാണ് കാസ൪കോട് മൗവ്വൽ സ്വദേശിയായ ഹംസ വെടിയേറ്റ് മരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.