തെൽഅവീവ്: ഇറാൻ ആണവലക്ഷ്യം കൈവരിക്കുന്നത് തടയാൻ അവരെ ഏകപക്ഷീയമായി ആക്രമിക്കുമെന്ന് ഇസ്രായേലിൻെറ മുന്നറിയിപ്പ്. ഇറാൻ അണുബോംബ് നി൪മിക്കുന്നതിനോട് കൂടുതൽ അടുത്തുവരുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സി.ബി.എസ് ന്യൂസിനോട് പറഞ്ഞു.
ഇറാൻ വിഷയത്തിൽ അമേരിക്കയേക്കാളും ഇടുങ്ങിയ സമയപ്പട്ടികയാണ് ഇസ്രായേലിനുള്ളത്. ഇറാൻെറ ആണവപദ്ധതികൾ തക൪ക്കാൻ ഞങ്ങൾക്ക് ഏകപക്ഷീയ ആക്രമണംതന്നെ നടത്തേണ്ടിവരും -നെതന്യാഹു തുട൪ന്നു. അമേരിക്കക്ക് മുമ്പുതന്നെ ഇറാനെ തടയാൻ ആരു മുന്നിട്ടിറങ്ങുമെന്ന ചോദ്യത്തിന് ഉത്തരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിൽ പുരോഗമനപക്ഷക്കാരായ പ്രസിഡൻറ് ഹസൻ റൂഹാനി അധികാരത്തിലത്തെിയിട്ടുണ്ടെങ്കിലും രാജ്യത്തിൻെറ ആണവനയം മാറുമെന്ന് കരുതാനാവില്ല. ആട്ടിൻകുട്ടിയുടെ വസ്ത്രമണിഞ്ഞ ചെന്നായയുടെ തന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. ചിരിച്ചുകൊണ്ട് ബോംബ് നി൪മിക്കുകയാണ് റൂഹാനി ചെയ്യുന്നതെന്ന് നെതന്യാഹു ആരോപിച്ചു. ആണവായുധം നി൪മിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ളെന്ന് റൂഹാനിയോട് അമേരിക്ക വ്യക്തമായി പറയണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.