ന്യൂദൽഹി: ബാങ്കുകളുടെയും ബാങ്കിങ്ങിതര സാമ്പത്തിക സ്ഥാപനങ്ങളുടെയും ഓഹരികൾ ടാറ്റ സ്വന്തമാക്കുന്നു. ഇന്ത്യയിലെ വൻകിട സ്വകാര്യ ബാങ്കുകളുടേതുൾപ്പെടെ 24 ധനകാര്യ സ്ഥാപനങ്ങളിൽ ടാറ്റ ഓഹരി പങ്കാളിത്തം നേടിക്കഴിഞ്ഞു.ടാറ്റാ ഇൻവെസ്റ്റ്മെൻറ് കോ൪പറേഷൻ ലിമിറ്റഡിൻെറ പേരിലാണ് ഓഹരികൾ വാങ്ങുന്നത്. കമ്പനിയുടെ പുതിയ വാ൪ഷിക റിപ്പോ൪ട്ട് പ്രകാരം ബാങ്കുകളിലെ നിക്ഷേപം കഴിഞ്ഞവ൪ഷം 157 കോടിയിൽനിന്ന് 183 കോടിയായി ഉയ൪ന്നു.
ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്കുകളിൽ മുൻവ൪ഷം തന്നെ കമ്പനിക്ക് ഓഹരി പങ്കാളിത്തമുണ്ട്. കഴിഞ്ഞവ൪ഷം ജമ്മു-കശ്മീ൪ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, സൗത് ഇന്ത്യൻ ബാങ്ക് എന്നിവയിലും ഓഹരി നിക്ഷേപം നടത്തി. കഴിഞ്ഞവ൪ഷം ഓഹരി വിറ്റ ഏക ബാങ്കായ യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ നല്ല പങ്കും ടാറ്റ സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.