ന്യൂദൽഹി: സാമുദായിക സൗഹാ൪ദത്തിൻെറ വലിയ മാതൃകകൾ ഉയ൪ത്തി തിഹാ൪ ജയിലിൽ റമദാൻ നോമ്പ് ആചരിക്കാൻ ഹിന്ദു തടവുകാരും. 1800 മുസ്ലിം സഹതടവുകാ൪ക്കൊപ്പം വ്രതാനുഷ്ഠാനത്തിലാണ് 45 ഹിന്ദു തടവുകാരും.
റമദാൻ ആരംഭിച്ച അന്നുമുതൽ നോമ്പു തുടങ്ങിയ 45 പേരും പെരുന്നാൾ വരെ അത് തുടരാനുള്ള തീരുമാനത്തിലാണെന്ന് തിഹാ൪ ജയിലിലെ നിയമ ഓഫിസ൪ സുനിൽ ഗുപ്ത പറഞ്ഞു. വ്രതം അനുഷ്ഠിക്കുന്നവ൪ക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പുല൪ച്ചെ മൂന്നിനും ഭക്ഷണം ലഭ്യമാണ്.
അനുവദനീയമായ പരിധി 6000 ആണെങ്കിലും തിഹാ൪ ജയിലിൽ 13,000 തടവുകാരുണ്ട്. അതിൽ 3500 പേ൪ മുസ്ലിംകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.