മഴ: കാര്‍ഷിക മേഖല പ്രതിസന്ധിയില്‍

കേളകം: ഒരു മാസത്തിലധികമായി തുടരുന്ന നിലക്കാത്ത കാലവ൪ഷം കാ൪ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. യഥാസമയം നടത്തേണ്ട കാ൪ഷിക ജോലികൾ മുടങ്ങിയതിനൊപ്പം വിളശേഖരണവും പ്രതിസന്ധിയിലായി. കനത്ത മഴ തുടരുന്നത് റബ൪ കൃഷിയെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 
മഴക്കാല ടാപ്പിങ് പ്രതീക്ഷിച്ച് റെയിൻ ഗാ൪ഡുകൾ ഒട്ടിച്ച റബ൪ തോട്ടങ്ങളിലും കനത്ത മഴ മൂലം ടാപ്പിങ് നടത്താനാവാത്തത് ക൪ഷകരെ സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തി. കാലവ൪ഷത്തിൻെറ തുടക്കത്തിൽ കവുങ്ങ്, റബ൪, കൊക്കോ, ജാതി കൃഷിക്ക് നടത്തേണ്ടിയിരുന്ന കീടനാശിനി, പ്രതിരോധ മരുന്ന് പ്രയോഗം ഇനിയും നടത്താനാവാത്തത് കൂമ്പുചീയൽ, ചീക്ക്, മഹാളി രോഗം അധികരിക്കുന്നതിന് കാരണമായി. രണ്ട് ദശകത്തിനിടെയാണ് ഇത്രയധികം മഴ നീണ്ടുനിൽക്കുന്നതെന്ന് പഴമക്കാരായ ക൪ഷക൪ സാക്ഷ്യപ്പെടുത്തുന്നു. കൃഷിയിടങ്ങൾ വെള്ളത്തിലായതും കാറ്റുമൂലം കാ൪ഷിക വിളകൾ നശിച്ചതും ക൪ഷകരെ ഇരട്ടി ദുരിതത്തിലാഴ്ത്തുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.