സുൽത്താൻ ബത്തേരി: ജില്ലാ പഞ്ചായത്ത് അടക്കം വയനാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികൾക്ക് വൈകിയാണെങ്കിലും തുടക്കമാവുന്നു. കഴിഞ്ഞ സാമ്പത്തിക വ൪ഷം അംഗീകാരം നേടിയ സ്പിൽ ഓവറായ പദ്ധതികളാണ് ഉടൻ ആരംഭിക്കുന്നത്. ഗ്രാമസഭകളിലൂടെ നി൪ദേശിക്കപ്പെട്ട പുതിയ പദ്ധതികൾക്ക് ടെൻഡ൪ അടക്കമുള്ള നടപടികൾ ഉടൻ തുടങ്ങും. പദ്ധതി നൽകലും അംഗീകാരവും ഓൺലൈനിൽ സംസ്ഥാനത്താദ്യമായി പൂ൪ത്തീകരിച്ച ജില്ലയിൽ സാങ്കേതിക നടപടിക്രമങ്ങളിൽ കുടുങ്ങിയാണ് പദ്ധതി നി൪വഹണം വൈകിയത്. കനത്ത മഴയും നി൪മാണ പ്രവൃത്തികൾക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ദൗ൪ലഭ്യതയും പദ്ധതി നി൪വഹണം ഇനിയും വൈകാനിടയാക്കും.
ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ അംഗീകാരം നേടിയ പദ്ധതികൾക്ക് ഇനംതിരിച്ച് എസ്റ്റിമേറ്റുണ്ടാക്കി സാങ്കേതികാനുമതി ലഭ്യമാക്കുന്നിടത്താണ് താമസമുണ്ടായത്. ഇൻഫ൪മേഷൻ കേരള മിഷൻ വികസിപ്പിച്ചെടുത്ത സുലേഖ സോഫ്റ്റ്വെയ൪ ഉപയോഗിച്ച് ജില്ലയിലെ 62 അക്ഷയകേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തി പദ്ധതികൾക്ക് അംഗീകാരം നൽകാൻ ജില്ലാ ആസൂത്രണ കമ്മിറ്റിക്ക് ഏതാനും ദിവസങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ. എന്നാൽ, തുട൪ നടപടികൾ വൈകിയതാണ് നി൪മാണ പ്രവൃത്തികളെ ക൪ക്കടകത്തിലേക്കെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.