ഹാജിമാരുടെ താമസ സൗകര്യം: സയ്യിദ ഹാമിദ കമ്മിറ്റി അധ്യക്ഷ

ന്യൂദൽഹി: സൗദി അറേബ്യയിൽ ഹജ്ജിന് ദീ൪ഘകാലത്തേക്ക് താമസ സൗകര്യം ഏ൪പ്പെടുത്താനുള്ള കമ്മിറ്റിയുടെ അധ്യക്ഷയായി കേന്ദ്ര ആസൂത്രണ കമീഷൻ അംഗം സയ്യിദ ഹാമിദയെ തെരഞ്ഞെടുത്തു. അടുത്ത അഞ്ച് വ൪ഷം ഹജ്ജിന് പോകുന്നവ൪ക്ക് താമസത്തിന് കെട്ടിടങ്ങൾ പാട്ടത്തിനെടുക്കുന്നത് പഠിക്കാൻ കമ്മിറ്റി അടുത്ത മാസം സൗദി അറേബ്യ സന്ദ൪ശിക്കും. സുപ്രീംകോടതിയിലുള്ള ഹജ്ജ് കേസ് തീ൪പ്പാക്കിയതിൻെറ ഭാഗമായി ജസ്റ്റിസ് അഫ്താബ് ആലത്തിൻെറ നേതൃത്വത്തിലുള്ള ബെഞ്ച് തെരഞ്ഞെടുത്ത കമ്മിറ്റി തിങ്കളാഴ്ച യോഗം ചേ൪ന്നാണ് അധ്യക്ഷ പദവിയിലേക്ക് ഹാമിദയെ തെരഞ്ഞെടുത്തത്. ഹജ്ജ് ആൻഡ് ഗൾഫ് ചുമതലയുള്ള വിദേശ മന്ത്രാലയത്തിലെ ജോയൻറ്സെക്രട്ടറി കൺവീനറായ കമ്മിറ്റിയിൽ സയ്യിദ ഹാമിദ, ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയ൪മാൻ എന്നിവരെക്കൂടാതെ ജാമിഅ മില്ലിയ വൈസ് ചാൻസല൪ നജീബ് ജംഗ്, ഹജ്ജ് കേസിൽ വിദേശ മന്ത്രാലയത്തിൻെറ അഭിഭാഷകനായിരുന്ന അഡ്വ. ഹാരിസ് ബീരാൻ എന്നിവരാണ് അനൗദ്യോഗിക അംഗങ്ങളായുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.