ന്യൂദൽഹി: മണ്ഡലാടിസ്ഥാനത്തിൽ ജാതി തിരിച്ചുള്ള കണക്കുകൾ തയാറാക്കി സമ൪പ്പിക്കാൻ കോൺഗ്രസ് നേതൃത്വം വിവിധ പി.സി.സി പ്രസിഡൻറുമാരോട് നി൪ദേശിച്ചു. ജയസാധ്യതയുള്ളവരുടെ പട്ടിക പ്രത്യേകമായി സമ൪പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ നി൪ദേശപ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പു സമിതി ചുമതലക്കാരനായ എ.ഐ.സി.സി ജനറൽ സെക്രട്ടറി മധുസൂദനൻ മിസ്ത്രിയാണ് രഹസ്യക്കത്ത് അയച്ചത്.
രാജ്യത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളുടെയും ജാതി തിരിച്ചുള്ള കണക്കുകൾക്കൊപ്പം, ഈ വ൪ഷാവസാനം തെരഞ്ഞെടുപ്പു നടക്കേണ്ട ദൽഹി അടക്കം വിവിധ സംസ്ഥാനങ്ങളിലെ അസംബ്ളി മണ്ഡല കണക്കും ആവശ്യപ്പെട്ടിട്ടുണ്ട്. ക൪ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജാതി സമവാക്യങ്ങൾക്ക് അനുസൃതമായി നടത്തിയ സ്ഥാനാ൪ഥി നി൪ണയം ഫലം ചെയ്തുവെന്ന് കണ്ടതിൻെറ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കത്ത്. ദൽഹിക്കു പുറമെ, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മിസോറം എന്നിവിടങ്ങളിലാണ് നവംബ൪-ഡിസംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
കോൺഗ്രസ് നേതൃനിരയിലുള്ള പിന്നാക്ക വിഭാഗം യുവാക്കളുടെ കണക്ക് പ്രത്യേകമായി നൽകണമെന്നും നി൪ദേശിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്ക് മതിയായ പരിഗണനയും പ്രാതിനിധ്യവും ഉറപ്പാക്കി മുന്നോട്ടു പോകണമെന്ന് രാഹുൽ ഗാന്ധി നി൪ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.