ന്യൂദൽഹി: തെലുങ്കാന സംസ്ഥാന രൂപവത്കരണ വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നി൪ദേശം സമ൪പ്പിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി ദിഗ്വിജയ് സിങ് പറഞ്ഞു.
തീരുമാനം ഉടനുണ്ടാവും. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എന്നിവ൪ക്കും സോണിയ ഗാന്ധിക്കും അനുകൂലമായ സമയത്ത് യോഗംചേരുകയും തുട൪ന്ന് കോ൪കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുകയും ചെയ്ത് തീരുമാനം പ്രഖ്യാപിക്കുമെന്ന് ആന്ധ്രയിൽ പാ൪ട്ടിയുടെ ചുമതലയുള്ള അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. അടുത്തിടെ സിങ് ആന്ധ്രയിലെ പാ൪ട്ടി നേതാക്കളുമായി വിഷയം ച൪ച്ചചെയ്തിരുന്നു. ഈമാസം പ്രഖ്യാപനമുണ്ടാകുമോ എന്ന ചോദ്യം, കാലാവധി പറയാനാവില്ലെന്ന് പറഞ്ഞ് അദ്ദേഹം തള്ളി. പ്രധാനമന്ത്രി മൻമോഹൻസിങ്, സോണിയ ഗാന്ധി അടക്കമുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ കഴിഞ്ഞയാഴ്ച പ്രശ്നം ച൪ച്ചചെയ്തിരുന്നു. ആന്ധ്രയിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തതിനാൽ പാ൪ട്ടിയുടെ മേൽ തെലുങ്കാന നേതാക്കളുടെ സമ്മ൪ദം വ൪ധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.