കര്‍ണാടക ഹൈകോടതിയില്‍ സര്‍പ്പരാജന്‍െറ മിന്നല്‍ സന്ദര്‍ശനം!

ബംഗളൂരു: ക൪ണാടക ഹൈകോടതിയിൽ ആരുമറിയാതെ സ൪പ്പരാജൻെറ മിന്നൽ സന്ദ൪ശനം. എട്ടടി നീളമുള്ള രാജവെമ്പാലയാണ് ഹൈകോടതിയിലെത്തിയത്. പാമ്പിനെ ആരും നേരിൽ കണ്ടില്ലെങ്കിലും വന്നതിൻെറ തെളിവായി പടം പൊഴിച്ചാണ് രാജവെമ്പാല കോടതി വിട്ടത്.
38ാം നമ്പ൪ കോടതി ഹാളിലെ ഇടനാഴിയിൽ ജീവനക്കാരാണ് പാമ്പിൻപടം കണ്ടെത്തിയത്. എട്ടടിയോളം നീളമുള്ള പടം മണിക്കൂറുകൾ മുമ്പാണ് പൊഴിച്ചത്.
രാജവെമ്പാലയുടെ പടം കണ്ടെത്തിയതോടെ കോടതി ഉദ്യോഗസ്ഥരും കോടതി നടപടികൾക്ക് വന്നവരും പരിഭ്രാന്തരായി.
മാധ്യമപ്പടയും സംഭവസ്ഥലത്തെത്തി. പാമ്പിനുവേണ്ടി  ഉടൻ തിരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തെ കബൺ പാ൪ക്കിൽനിന്നാണ് രാജവെമ്പാല വന്നതെന്ന് സംശയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.