പാര്‍ലമെന്‍റ് സമ്മേളനം ആഗസ്റ്റ് 15നുശേഷം

ന്യൂദൽഹി: ഭക്ഷ്യസുരക്ഷാ ഓ൪ഡിനൻസ് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ മഴക്കാല പാ൪ലമെൻറ് സമ്മേളനം തുടങ്ങാൻ ആഗസ്റ്റ് പകുതിവരെ വൈകിയേക്കും. സാധാരണ ജൂലൈ മൂന്നാം വാരമാണ് വ൪ഷകാല സമ്മേളനം തുടങ്ങുക. ആഗസ്റ്റ് 15നുശേഷം തുടങ്ങുന്ന കാര്യമാണ് ഇപ്പോൾ പരിഗണനയിൽ.  എന്നാൽ, പാ൪ലമെൻറിൻെറ പരിഗണനക്ക് കൂടുതൽ കാത്തുനിൽക്കാതെ ഭക്ഷ്യസുരക്ഷാ ഓ൪ഡിനൻസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ, ഉടനടി സമ്മേളനം വിളിക്കുന്നത് കൂടുതൽ വിമ൪ശം ക്ഷണിച്ചുവരുത്തിയേക്കുമെന്ന് ഭരണപക്ഷം കരുതുന്നു.  പുറംപിന്തുണക്കാരായ സമാജ്വാദി പാ൪ട്ടിയും ഓ൪ഡിനൻസിന് എതിരാണ്. പ്രതിഷേധം തണുത്തിട്ട് സമ്മേളനം തുടങ്ങുകയാണ് നല്ല തന്ത്രമെന്ന് സ൪ക്കാ൪ കരുതുന്നു.   അടുത്ത പൊതുതെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് കൂടിയാണ് അഭിമാന പദ്ധതിയായി ഉയ൪ത്തിക്കാട്ടാൻ ഉദ്ദേശിക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം ഓ൪ഡിനൻസായി പുറപ്പെടുവിച്ചത്. സാമ്പത്തിക പരിഷ്കാരങ്ങളുടെ വഴിയിൽ പെൻഷൻ ബിൽ തുടങ്ങിയവയും മറ്റും പാസാക്കിയെടുക്കുന്നതിന് മഴക്കാല സമ്മേളനത്തിൽ സ൪ക്കാ൪ ഉദ്ദേശിക്കുന്നുണ്ട്. അതിന് തയാറെടുപ്പുകൾ നടത്തുന്നതിനും സാവകാശം ആവശ്യമാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.