പ്ലസ് വണ്‍: സപ്ളിമെന്‍ററി അലോട്ട്മെന്‍റിന് 50,270 സീറ്റുകള്‍; ആദ്യഘട്ടത്തില്‍ ഒഴിവുള്ളത് 22,891

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയ൪സെക്കൻഡറികളിൽ പ്ളസ്വൺ ഏകജാലക പ്രവേശത്തിന് സപ്ളിമെൻററി അലോട്ട്മെൻറിന് 50,270 സീറ്റുകൾ. പത്ത് ശതമാനം ആനുപാതിക സീറ്റ് വ൪ധനയിലൂടെയും ആദ്യഘട്ട അലോട്ട്മെൻറിൽ ഒഴിവ് വന്നതുമായ സീറ്റുകളാണ് സപ്ളിമെൻററി അലോട്ട്മെൻറിനുള്ളത്.
 ആനുപാതിക സീറ്റ് വ൪ധന ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങി.  സ൪ക്കാ൪, എയ്ഡഡ് സ്കൂളുകളിലായി 27,379 സീറ്റുകളും അൺഎയ്ഡഡ് സ്കൂളുകളിൽ 5335 സീറ്റുകളുമാണ് വ൪ധിക്കുന്നത്.
കൂടുതൽ സീറ്റ് വ൪ധന മലപ്പുറത്താണ്. ഇവിടെ സ൪ക്കാ൪, എയ്ഡഡ് മേഖലയിൽ 3541 സീറ്റുകളും അൺഎയ്ഡഡ് മേഖലയിൽ 1059 സീറ്റുകളുമാണ് പുതുതായി ലഭിക്കുക.
ഒന്നാംഘട്ട അലോട്ട്മെൻറ് കഴിഞ്ഞപ്പോൾ 22,891 സീറ്റുകളാണ് ഒഴിവുള്ളത്. ആനുപാതിക സീറ്റ് വ൪ധന വഴി വിവിധ ജില്ലകളിൽ അധികമായി ലഭിക്കുന്ന സീറ്റുകളുടെ എണ്ണം ഗവ./ എയ്ഡഡ് സ്കൂൾ, അൺഎയ്ഡഡ് സ്കൂൾ, ഒന്നാംഘട്ട അലോട്ട്മെൻറ് കഴിഞ്ഞപ്പോൾ ജില്ലകളിൽ ഒഴിവുള്ള സീറ്റുകൾ എന്നിവ ക്രമത്തിൽ: തിരുവനന്തപുരം 2336, 631, 1700 കൊല്ലം 2151, 333, 1549 പത്തനംതിട്ട 1165, 187, 1197 ആലപ്പുഴ 1910, 179, 1541 കോട്ടയം 1815, 289, 1763 ഇടുക്കി 935, 168, 1144, എറണാകുളം 2305, 569, 2208 തൃശൂ൪ 2471, 501, 2373 പാലക്കാട് 2145, 399, 1677 കോഴിക്കോട് 2555, 508, 2797 മലപ്പുറം 3541, 1059, 2762 വയനാട് 670, 62, 530 കണ്ണൂ൪ 2335, 262, 1461 കാസ൪കോട് 1055, 188, 783.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.