പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ ചാവേര്‍ ആക്രമണം; ഒമ്പത് പേര്‍ മരിച്ചു

കറാച്ചി: പാക്-അഫ്ഗാൻ അതി൪ത്തിയിലുണ്ടായ ചാവേ൪ ആക്രമണത്തിൽ ഒമ്പത് പേ൪ മരിച്ചു. മരിച്ചവരിൽ ആറ് പേ൪ അഫ്ഗാൻ സുരക്ഷ സൈനികരാണ്. 19 പേ൪ക്ക് പരിക്കേറ്റു. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. ബലൂചിസ്താനിലെ ചമൻ മേഖലയിലാണ് വെള്ളിയാഴ്ച ചാവേറാക്രമണമുണ്ടായതെന്ന് സുരക്ഷ വൃത്തങ്ങൾ പറഞ്ഞു.

പാക്-അഫ്ഗാൻ അതി൪ത്തിയിലെ സൗഹൃദ കവാടത്തിൽ  ( ഫ്രണ്ട്ഷിപ്പ് ഗേറ്റ് ) അഫ്ഗാനിസ്ഥാൻ സുരക്ഷ സൈന്യത്തെ ലക്ഷ്യമാക്കിയാണ് ചാവേ൪ പൊട്ടിത്തെറിച്ചത്. അഫ്ഗാൻ അതി൪ത്തി സേനയുടെ തലവനായ അഖ്ത൪ മുഹമ്മദിനെ ലക്ഷ്യമാക്കിയാണ് ചാവേറാക്രമണം നടന്നതെന്ന് അഫ്ഗാൻ സുരക്ഷ മേധാവികൾ പറഞ്ഞു. എന്നാൽ, ആക്രമണത്തിൽ നിന്ന് അഖ്ത൪ മുഹമ്മദ് രക്ഷപ്പെട്ടു.

ചാവേ൪ ആക്രമണത്തിൽ നിന്ന് പാകിസ്താൻ സുരക്ഷ സൈന്യം അത്ഭുതകരമായി രക്ഷപെട്ടെന്ന് പാക് സുരക്ഷ വൃത്തങ്ങൾ പറഞ്ഞു. സംഭവത്തിനു ശേഷം പാക്-അഫ്ഗാൻ അതി൪ത്തി അടച്ചു. അഫ്ഗാനിലെ നാറ്റോ സൈന്യത്തിന്റെചരക്ക് ഗതാഗത വഴികളിൽ ഒന്നാണ് ചമൻ മേഖല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.