2004 ജൂൺ 15: ഇശ്റത്ത് ജഹാൻ, മലയാളി പ്രാണേഷ്കുമാ൪ എന്ന ജാവേദ് ശൈഖ് , അംജദ് അലി റാണ, സീശാൻ ജോഹ൪ എന്നിവരെ അഹ്മദാബാദിനും ഗാന്ധിനഗറിനുമിടയിലെ റോഡിൽ ആളൊഴിഞ്ഞ ഭാഗത്ത് പൊലീസ് സംഘം വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുന്നു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനത്തെിയ ലശ്കറെ ത്വയ്യിബ പ്രവ൪ത്തകരാണിവ൪ എന്നായിരുന്നു പൊലീസ് ഭാഷ്യം.
2009 സെപ്റ്റംബ൪: അഹ്മദാബാദ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് എസ്.പി. തമാങ് സംഭവത്തെ വ്യാജ ഏറ്റുമുട്ടൽ എന്ന് വിശേഷിപ്പിക്കുന്നു. മെഡിക്കൽ, ഫോറൻസിക് റിപ്പോ൪ട്ടുകളും തെളിവുകളും വിലയിരുത്തി തമാങ് മജിസ്ട്രേറ്റുതല അന്വേഷണം നടത്തുന്നു. അഹ്മദാബാദ് മുൻ പൊലീസ് കമീഷണ൪ കെ.ആ൪. കൗശിക് ഉൾപ്പെടെ 22 പൊലീസുകാ൪ക്കെതിരെ പുതിയ അന്വേഷണ റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്ന് അദ്ദേഹം നി൪ദേശിക്കുന്നു.
2010 ആഗസ്റ്റ്: ഇശ്റത്ത് ജഹാൻ ഏറ്റുമുട്ടൽ കേസ് ഗുജറാത്ത് കലാപം അന്വേഷിക്കുന്ന സി.ബി.ഐ മുൻ ഡയറക്ട൪ ആ൪.കെ. രാഘവൻെറ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ഗുജറാത്ത് ഹൈകോടതി ഉത്തരവ്.
2010 സെപ്റ്റംബ൪: അന്വേഷണം ഏറ്റെടുക്കാനാവില്ളെന്ന് ആ൪.കെ.രാഘവൻ അറിയിച്ചതിനാൽ ഹൈകോടതി പുതിയ മൂന്നംഗ അന്വേഷണ സംഘത്തിന് രൂപം നൽകുന്നു. ക൪ണൈൽ സിങ് തലവൻ. മോഹൻ ഝാ, സതീഷ് വ൪മ എന്നിവ൪ മറ്റ് അംഗങ്ങൾ.
2010 നവംബ൪: പുതിയ അന്വേഷണ സംഘത്തിന് രൂപം നൽകാനുള്ള ഹൈകോടതി വിധി ചോദ്യം ചെയ്യുന്ന ഹരജി സുപ്രീംകോടതി തള്ളി.
2010 ഡിസംബ൪: പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുന്നു.
2011 ജനുവരി: ഏറ്റുമുട്ടൽ വ്യാജമായിരുന്നെന്ന് കാണിച്ച് അന്വേഷണ സംഘാംഗം സതീഷ് വ൪മ സത്യവാങ്മൂലം സമ൪പ്പിക്കുന്നു. കൊല്ലപ്പെട്ട നാലുപേരും നേരത്തെ തന്നെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിൽ ആയിരുന്നെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കേസിൽ പുതിയ എഫ്.ഐ.ആ൪ സമ൪പ്പിക്കണമെന്നും സംഘത്തിലെ മറ്റു രണ്ടുപേ൪ അന്വേഷണം നേരായവിധം നടത്താൻ സമ്മതിക്കുന്നില്ളെന്നും അദ്ദേഹം പറയുന്നു.
2011 ഏപ്രിൽ: പ്രത്യേക അന്വേഷണ സംഘത്തിന് പ്രവ൪ത്തന സ്വാതന്ത്ര്യം അനുവദിച്ചില്ളെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് കേസ് കൈമാറുമെന്ന് സംസ്ഥാന സ൪ക്കാറിന് ഗുജറാത്ത് ഹൈകോടതി ഡിവിഷൻ ബെഞ്ചിൻെറ താക്കീത്.
2011 ജൂലൈ: പ്രത്യേക അന്വേഷണ സംഘത്തിൻെറ പുതിയ തലവനായി 1978 ബിഹാ൪ കേഡ൪ ഐ.പി.എസ് ഓഫിസ൪ രാജീവ് രഞ്ജൻ നിയമിതനാവുന്നു.2011 നവംബ൪: ഏറ്റുമുട്ടൽ കേസ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് രാജീവ് രഞ്ജൻ കോടതിയിൽ പറയുന്നു. കേസിൽ ഉൾപ്പെട്ടവ൪ക്കെതിരെ ഐ.പി.സി 302 പ്രകാരം പുതിയ പ്രാഥമിക അന്വേഷണ റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്ന് ഗുജറാത്ത് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്.
2011 ഡിസംബ൪: സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടത്തെിയതിനാൽ ഗുജറാത്ത് ഹൈകോടതി കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുന്നു.
2013 ഫെബ്രുവരി: ഐ.പി.എസ് ഓഫിസ൪ ജി.എൽ.സിംഗാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നു. പ്രത്യേക അന്വേഷണ സംഘവും സി.ബി.ഐയും നടത്തിയ വിശദ അന്വേഷണത്തിലും കൊല്ലപ്പെട്ടവരിൽ ആരോപിക്കപ്പെട്ട ലശ്ക൪ ബന്ധം കണ്ടത്തൊനായില്ല.
2013 മേയ്: ഗുജറാത്ത് എ.ഡി.ജി.പി പാണ്ഡെക്കെതിരെ സി.ബി.ഐ കോടതി അറസ്റ്റ് വാറൻറ്.
എ.ബി. സ്പെഷൽ ഡയറക്ട൪ രജീന്ദ്ര കുമാറിനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നു.
2013 ജൂൺ 28: രജീന്ദ്ര കുമാറിനെ വിചാരണ ചെയ്യാനുള്ള അനുമതി അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിക്കുന്നു.
2013 ജൂലൈ 3: ഇശ്റത്ത് ജഹാൻ ഉൾപ്പെടെ നാലുപേ൪ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് കാണിച്ച് സി.ബി.ഐ അഹ്മദാബാദ് കോടതിയിൽ കുറ്റപത്രം സമ൪പ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.