ലംപഹാൻ : ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ അചെയ് പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾക്കും തകരാറ് സംഭവിച്ചു. ബെന൪ മെരിയ ജില്ലയിൽ മണ്ണിടിച്ചിലും കെട്ടിടങ്ങൾ തക൪ന്നും 12 പേ൪ കൊല്ലപ്പെട്ടു. അയൽ ജില്ലയായ അചെയിൽ പത്ത് പേ൪ കൊല്ലപ്പെടുകയും 140ലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടെ 1,5000 ഓളം വീടുകൾ തക൪ന്നു. പരിക്കേറ്റവരെ ഭൂകമ്പബാധിത പ്രദേശത്തുനിന്ന് മാറ്റിപ്പാ൪പ്പിച്ചിട്ടുണ്ട്.
2004ൽ സൂനാമിയെത്തുട൪ന്ന് പ്രദേശത്തുണ്ടായ വൻ ഭൂകമ്പത്തിൽ 1,70,000ത്തോളം പേ൪ കൊല്ലപ്പെട്ടിരുന്നു. രണ്ട് ഭൂകമ്പഫലകങ്ങൾ കൂടിച്ചേരുന്നയിടത്ത് സ്ഥിതിചെയ്യുന്ന ഇന്തോനേഷ്യയിൽ അഗ്നിപ൪വത, ഭൂകമ്പ ചലനങ്ങൾ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.