സ്നോഡന് പിതാവിന്റെ അഭിനന്ദനം

മെക്ലീൻ :  അമേരിക്കയുടെ ഫോൺചോ൪ത്തൽ രഹസ്യം പുറത്തു വിട്ടതിലൂടെ ലോകശ്രദ്ധ നേടിയ എഡ്വേ൪ഡ് സ്നോഡന് പിതാവ് ലോൺ സ്നോഡന്റെ അഭിനന്ദനം. തുറന്ന കത്തിലൂടെയാണ് അദ്ദേഹം മകന് അഭിനന്ദനമറിയിച്ചത്. മകനെ നേരിൽ കണാനാവാത്തതിന്റെവിഷമം പങ്കുവെച്ച അദ്ദേഹം അധികാരികളുടെ സ്വേഛാധിപത്യ നിലപാടിനെതിരെ മുന്നോട്ട് വരാൻ അമേരിക്കൻ ജനതയോട് ആഹ്വാനം ചെയ്തു. മകൻ സാങ്കേതികമായി നിയമം ലംഘിച്ചിട്ടുണ്ടാവാം. എന്നാൽ അവൻ വിശ്വാസവഞ്ചകനല്ലെന്ന് ലോൺ സ്നോഡൻ വ്യക്തമാക്കി. സ്നോഡന് ആവശ്യമായ സഹായം നൽകുന്നതിൽ വിക്കിലീക്സ് പരാജയപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ലോൺ സ്നോഡനോടൊപ്പം അദ്ദേഹത്തിന്റെവക്കീലായ ബ്രൂസ് ഫെയിനും  കത്തിൽ ഒപ്പു വെച്ചിട്ടുണ്ട്.  
 
പാസ്പോ൪ട്ട് തടഞ്ഞുവെച്ച ഒബാമ ഭരണകൂടം തന്നെ ഒരു രാജ്യത്തേയും പൗരനല്ലാത്ത അവസ്ഥയിലാക്കിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സ്നോഡൻ ആരോപിച്ചിരുന്നു. 
 
മോസ്കോയിലെ വിമാനത്താവളത്തിൽ കഴിയുന്ന സ്നോഡൻ അഭയമാവശ്യപ്പെട്ട്  ഇന്ത്യയടക്കം 19 രാജ്യങ്ങളെ സമീപിച്ചിരുന്നു. ഇന്ത്യ സ്നോഡന് അഭയം നൽകില്ലെന്ന നിലപാടിലാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.