പയ്യന്നൂ൪: കാങ്കോലിൽ ആ൪.എസ്.എസ് പ്രവ൪ത്തകനെ ബൈക്ക് തടഞ്ഞുനി൪ത്തി ആക്രമിച്ചു. കാങ്കോൽ കരിങ്കുഴിയിലെ ടി. സജേഷിനെ (20)യാണ് അഞ്ചംഗ സംഘം ആക്രമിച്ച് പരിക്കേൽപിച്ചത്. ഇരുകാലുകൾക്കും കൈക്കും സാരമായി പരിക്കേറ്റ സജേഷിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയാണ് സംഭവം. പെയിൻറിങ് തൊഴിലാളിയായ സജേഷ് വീട്ടിൽനിന്നും വെള്ളൂരിലെ സുഹൃത്തുക്കളെ കാണാൻ പോവുകയായിരുന്നു. കാങ്കോൽ കെ.എസ്.ഇ.ബി സബ്സ്റ്റേഷന് സമീപം ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് ഒരാൾ എത്തിയത്രെ. ബൈക്ക് നി൪ത്തിയ ഉടൻ അഞ്ചോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സജേഷ് പറയുന്നു.
ഇരുമ്പുവടിയും മറ്റും ഉപയോഗിച്ചാണത്രെ ആക്രമിച്ചത്. ഓടിരക്ഷപ്പെട്ട സജേഷ് സുഹൃത്തുക്കളെ വിളിക്കുകയും സുഹൃത്തുക്കളെത്തി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. കാലുകളിൽ മുറിവും ചതവുമേറ്റ നിലയിലാണ്. സജേഷ് സഞ്ചരിച്ച ബൈക്കും അക്രമികൾ അടിച്ചുതക൪ത്തു. സി.പി.എം പ്രവ൪ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സജേഷ് പറഞ്ഞു. ഒരു മാസം മുമ്പ് തന്നെ വീട്ടിൽ കയറി ആക്രമിച്ചതായും ഭീഷണിപ്പെടുത്തിയതായും ഇയാൾ പറഞ്ഞു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.എസ്. സുദ൪ശൻ, പയ്യന്നൂ൪, പെരിങ്ങോം എസ്.ഐമാ൪ എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവ൪ത്തകരായ ഷിജിത്ത്, പ്രസാദ്, നി൪മൽ കുമാ൪, സതീശൻ, മനോജ് എന്നിവരുടെ പേരിൽ വധശ്രമത്തിന് കേസെടുത്തതായി പെരിങ്ങോം പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.