തളിപ്പറമ്പ്: വൈദ്യുതിത്തൂൺ തക൪ന്നുവീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം തേടി കുടുംബം കോടതിയിലെത്തി.
ജൂൺ 24ന് കുട്ടാപറമ്പ് അങ്കണവാടിക്ക് സമീപം പഴകിദ്രവിച്ച വൈദ്യുതിത്തൂൺ പൊട്ടിവീണ് മരിച്ച ചീക്കാട്ടെ നടുപ്പറമ്പിൽ അനീഷ് കുമാറിൻെറ പിതാവ് എൻ.കെ. അയ്യപ്പൻ, മാതാവ് രമണി, സഹോദരങ്ങളായ സുനിൽകുമാ൪, അനിൽകുമാ൪ എന്നിവരാണ് അഡ്വ. എ.കെ. സന്തോഷ് മുഖേന തളിപ്പറമ്പ് മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. 36,36,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി. ജില്ലാ കലക്ട൪, വൈദ്യുതി ബോ൪ഡ് സെക്രട്ടറി, കെ.എസ്.ഇ.ബി ആലക്കോട് സെക്ഷൻ അസി. എൻജിനീയ൪ എന്നിവരാണ് എതി൪കക്ഷികൾ.
മണക്കടവിൽനിന്ന് സുഹൃത്ത് ശരണിനൊപ്പം തളിപ്പറമ്പിലേക്ക് വരുംവഴിയാണ് അപകടം. അപകടത്തെ തുട൪ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനീഷ് പിറ്റേദിവസമാണ് മരിച്ചത്.
ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുക്കാതെ റോഡരികിൽ സ്ഥാപിച്ച വൈദ്യുതിത്തൂണാണ് മരണത്തിന് കാരണമെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. അപകടസ്ഥലം സന്ദ൪ശിച്ച് റിപ്പോ൪ട്ട് നൽകാൻ അഡ്വ. ഡോളി എം. നമ്പ്യാരെ കമീഷനായി നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.