മണ്ണാ൪ക്കാട്: മണ്ണാ൪ക്കാട് മിനി ബൈപാസ് പ്രദേശം അഡ്വ. എൻ. ശംസുദ്ദീൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദ൪ശിച്ചു. കുന്തിപ്പുഴ പാലത്തിന് സമീപം ആരംഭിക്കുന്ന ചോമേരി ബൈപാസ് വികസിപ്പിച്ച് മിനി ബൈപാസാക്കി ഉയ൪ത്താൻ അഞ്ചുകോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. അഞ്ചര മീറ്റ൪ ടാറിങ്ങുൾപ്പെടെ എട്ട് മീറ്റ൪ വീതിയിലാണ് റോഡ് നി൪മാണം. നിലവിലെ ബൈപാസ് വീതി കുറവായത് കാരണം പല ഭാഗത്തും സ്ഥലമേറ്റെടുക്കേണ്ടിവരും.
തിങ്കളാഴ്ച വൈകുന്നേരം നാലിന് അരകു൪ശ്ശിയിൽ നടന്ന കൂടിയാലോചനായോഗത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകാതെ വികസനം നടപ്പാക്കാൻ തീരുമാനിച്ചു.
ശിവൻകുന്ന് വഴി വടക്കുമണ്ണത്ത് എത്തുന്ന നിലവിലെ റോഡിന് പകരം ശിവൻകുന്ന് ഗ്യാസ് ഗോഡൗൺ വഴി മണലടിയിലെത്തുന്ന വിധം റോഡിൻെറ സാധ്യതയെ കുറിച്ച് സാധ്യത കണ്ടെത്താനാണ് അഡ്വ. എൻ. ശംസുദ്ദീൻ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലം സന്ദ൪ശിച്ചത്. ജനകീയ സഹകരണത്തോടെ എതി൪പ്പുകളില്ലാതെ റോഡ് വികസനം നടപ്പാക്കുമെന്ന് എം.എൽ.എ പറഞ്ഞു. മണ്ണാ൪ക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റഫീഖ് കുന്തിപ്പുഴ, പഞ്ചായത്തംഗങ്ങളായ റഫീഖ്, ദാസപ്പൻ, കുറുവണ്ണ ഹംസ, സുജാത, ആമിന, പി.ഡബ്ള്യു.ഡി എക്സി. എൻജിനീയ൪ ഉണ്ണികൃഷ്ണൻ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.