എറണാകുളം: സോളാ൪ തട്ടിപ്പു കേസിൽ കുറ്റം ചെയ്തവ൪ ആരായാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. കുറ്റക്കാ൪ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആലുവ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അന്വേഷണത്തിൽ യാതൊരു വിധത്തിലും ഇടപെടില്ല. നീതിപൂ൪വമായി തന്നെ അന്വേഷണം നടക്കും. കേസിൽ ആരെയും ബലിയാടാക്കില്ലെന്നും മുൻ പേഴ്സനൽ സ്റ്റാഫംഗം ടെനി ജോപ്പന്റെ അറസ്റ്റിനെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു.
അതേസമയം, മുഖ്യമന്ത്രി താമസിച്ച ആലുവ ഗസ്റ്റ് ഹൗസിലേക്ക് മുപ്പതോളം ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ പ്രതിഷേധ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.